city-gold-ad-for-blogger

മാനഭംഗം; വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കോളജ് അധികൃതര്‍ നടപടി കൈകൊണ്ടില്ല, പെണ്‍കുട്ടി പരാതിയുമായി പോലീസിലെത്തി, പ്രിന്‍സിപ്പല്‍ ഉള്‍പെടെ 4 പേര്‍ക്കെതിരെ പോലീസ് കേസ്

മംഗളൂരു: (www.kasargodvartha.com 04.11.2018) അധ്യാപകര്‍ മാനഭംഗപ്പെടുത്തിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കോളജ് അധികൃതര്‍ നടപടി കൈകൊണ്ടില്ല. ഇതോടെ ദളിത് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി പരാതിയുമായി പോലീസിലെത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പല്‍ ഉള്‍പെടെ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉഡുപ്പി മുനിയാല്‍ പി യു കോളേജ് അധ്യാപകരായ മഞ്ചുനാഥ്, സുധീന്ദ്ര, പ്രിന്‍സിപ്പല്‍ രാമകൃഷ്ണ ഹെഗ്ഡെ, ഡി.ഡി.പി.ഐ. ശേഷശയന എന്നിവര്‍ക്കെതിരെയാണ് ഹെബ്രി പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

മാനഭംഗം; വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കോളജ് അധികൃതര്‍ നടപടി കൈകൊണ്ടില്ല, പെണ്‍കുട്ടി പരാതിയുമായി പോലീസിലെത്തി, പ്രിന്‍സിപ്പല്‍ ഉള്‍പെടെ 4 പേര്‍ക്കെതിരെ പോലീസ് കേസ്

സെപ്റ്റംബര്‍ 14 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവം സംബന്ധിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനും പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്കും ആദ്യം പരാതി നല്‍കിയെങ്കിലും ഒന്നരമാസമായിട്ടും നടപടി ഉണ്ടായിരുന്നില്ല. ഇതോടെയാണ് പെണ്‍കുട്ടിയും രക്ഷിതാക്കളും പോലീസിനെ സമീപിച്ചത്. ഇതോടെ മാനഭംഗപ്പെടുത്തിയ അധ്യാപകര്‍ക്കെതിരേയും പരാതി ലഭിച്ചിട്ടും നടപടിയെടുക്കാതിരുന്ന പ്രിന്‍സിപ്പല്‍, ഡി.ഡി.പി.ഐക്കെതിരേയും പോലീസ് കേസെടുക്കുകയായിരുന്നു.


Keywords:  Mangalore, news, Top-Headlines, complaint, College, National, Molestation; Case against 4 including college principal
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia