Join Whatsapp Group. Join now!
Aster MIMS 10/10/2023

4 മണിക്ക് സുഹൃത്തുക്കള്‍ക്കൊപ്പം ഭാര്യയുമൊന്നിച്ച് ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചു; 6 മണിക്കൂറിനുള്ളില്‍ ദാരുണാന്ത്യവും, മുഹമ്മദലിയുടെ മരണത്തില്‍ ഞെട്ടലും ഒപ്പം ദു:ഖവും മാറാതെ ഭാര്യ താഹിറയും ബന്ധുക്കളും

തൃശൂര്‍ തോയക്കാവ് വെങ്കിടങ്കിലെ അബ്ദുല്‍ ഖാദര്‍ - ബാനു ദമ്പതികളുടെ മകനും മുംബൈയില്‍ വെബ് ഡിസൈനറുമായ ഇ കെ മുഹമ്മദലി (24) യുടെ ദാരുണമരണത്തില്‍ നാട് തേങ്ങുന്നു. Kasaragod, Kerala, news, Top-Headlines, Death, Kalanad, Obituary, Mohammedali's death; Family and wife shocked
കാസര്‍കോട്: (www.kasargodvartha.com 27.11.2018) തൃശൂര്‍ തോയക്കാവ് വെങ്കിടങ്കിലെ അബ്ദുല്‍ ഖാദര്‍ - ബാനു ദമ്പതികളുടെ മകനും മുംബൈയില്‍ വെബ് ഡിസൈനറുമായ ഇ കെ മുഹമ്മദലി (24) യുടെ ദാരുണമരണത്തില്‍ നാട് തേങ്ങുന്നു. തിങ്കളാഴ്ച രാത്രി 11.15 മണിയോടെ കളനാട് റെയില്‍വേ തുരങ്കത്തിലാണ് മുഹമ്മദലി നേത്രാവതി എക്‌സ്പ്രസില്‍ നിന്നും വീണ് മരിച്ചത്. ഒരു വര്‍ഷം മുമ്പാണ് മുംബൈ സ്വദേശിനിയും അകന്ന ബന്ധുവുമായ താഹിറയെ മുഹമ്മദലി വിവാഹം കഴിച്ചത്.

വിവാഹ ശേഷം മുംബൈയിലെ ഒരു കമ്പനിയില്‍ വെബ്ഡിസൈനറായി ജോലി ചെയ്തുവരികയായിരുന്നു. ഒരാഴ്ച മുമ്പാണ് ഭാര്യയ്‌ക്കൊപ്പം അവധിക്ക് തൃശൂരിലെ വീട്ടിലെത്തിയത്. തിങ്കളാഴ്ച മടങ്ങിപ്പോകാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച തന്നെയായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികവും. സുഹൃത്തുക്കള്‍ക്കൊപ്പം ചെറിയൊരു വിവാഹ വാര്‍ഷികാഘോഷ പാര്‍ട്ടിയും സംഘടിപ്പിച്ചിരുന്നു. വിവാഹ വാര്‍ഷികാഘോഷം കഴിഞ്ഞ് സുഹൃത്തുക്കള്‍ തന്നെയാണ് ഇരുവരെയും തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിച്ച് ട്രെയിന്‍ കയറ്റിവിട്ടത്.

രാത്രി 11.15 മണിയോടെ ട്രെയിനിലെ പാന്‍ട്രിയിലേക്ക് വെള്ളം വാങ്ങാനായി പോകുമ്പോള്‍ അബദ്ധത്തില്‍ ഡോര്‍ വന്നിടിച്ച് പുറത്തേക്ക് തെറിച്ചുവീണാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. ഭര്‍ത്താവിന്റെ മരണവിവരമറിയാതെ താഹിറ ട്രെയിനില്‍ തന്നെ യാത്ര തുടരുകയും മംഗളൂരുവില്‍ എത്തിയപ്പോള്‍ ഭര്‍ത്താവിനെ കാണാനില്ലെന്ന വിവരം അറിയുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവിടുത്തെ റെയില്‍വേ പോലീസിനെ ബന്ധപ്പെട്ട് അന്വേഷിക്കുന്നതിനിടെയാണ് ഒരു യുവാവ് ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ചതായി പോലീസിന് വിവരം ലഭിച്ചത്. ഇതോടെ താഹിറ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം തന്റെ ഭര്‍ത്താവിന്റേതാണെന്ന് തിരിച്ചറിയുകയായിരുന്നു. പ്രിയതമന്റെ ഛേദനയറ്റ മുഖം കാണാനാകാതെ വിങ്ങിപ്പൊട്ടി കരഞ്ഞപ്പോള്‍ കൂടെ നിന്നവര്‍ക്കു പോലും അവരെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞില്ല.

19 കാരിയായ താഹിറയ്ക്ക് ഈ പ്രായത്തില്‍ തന്നെ വിധവയാകേണ്ടി വന്ന ദാരുണമായ അവസ്ഥയാണ് വിധി സമ്മാനിച്ചത്. ഭാവി സ്വപ്‌നങ്ങള്‍ പങ്കുവെച്ച് ഒരുമിച്ച് യാത്ര ചെയ്യുമ്പോള്‍ ഒരിക്കലും ഈ ദുര്‍വിധി യുവതി പ്രതീക്ഷിച്ചിരുന്നില്ല. മരണവിവരമറിഞ്ഞ് തൃശൂരില്‍ നിന്നും മാതൃസഹോദരി ഖദീജ, ബന്ധു സിദ്ദീഖ്, സഹോദരങ്ങളായ യാസര്‍, ഷാനവാസ് എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹം വിട്ടുകിട്ടുന്നതിനു മുമ്പു തന്നെ താഹിറയെ ഖദീജയ്ക്കും സിദ്ദീഖിനുമൊപ്പം തൃശൂരിലേക്ക് പറഞ്ഞയച്ചിരുന്നു. മൃതദേഹം തിരിച്ചറിഞ്ഞ ശേഷം പോലീസ് തന്നെ ഇവര്‍ക്ക് കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ താമസസൗകര്യമൊരുക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തത്. തുടര്‍ന്ന് ആംബുലന്‍സില്‍ മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോയി.

Related News:
ഭാര്യയ്‌ക്കൊപ്പം ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് തുരങ്കത്തിലേക്ക് തെറിച്ചുവീണ് മരിച്ചു; ഭര്‍ത്താവ് മരിച്ചതറിയാതെ യാത്ര തുടര്‍ന്ന ഭാര്യ പ്രിയതമന്റെ ദാരുണാന്ത്യം അറിഞ്ഞത് കിലോമീറ്ററുകള്‍ താണ്ടിയ ശേഷം, ദുരന്തം വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുംമുമ്പ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Death, Kalanad, Obituary, Mohammedali's death; Family and wife shocked
  < !- START disable copy paste -->