city-gold-ad-for-blogger

സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ അടിയറവ് വയ്ക്കാന്‍ അനുവദിക്കില്ല: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസര്‍കോട്:(www.kasargodvartha.com 03/11/2018) നവോത്ഥാന സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ വീണ്ടും സവര്‍ണമേധാവിത്വത്തിന് മുന്നില്‍ അടിയറവ് വയ്ക്കാന്‍ അനുവദിക്കില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികാഘോഷത്തിന്റെ സംഘാടക സമിതി യോഗം ഹോസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ അടിയറവ് വയ്ക്കാന്‍ അനുവദിക്കില്ല: മന്ത്രി ഇ ചന്ദ്രശേഖരന്‍

മുന്‍കാലങ്ങളില്‍ ക്ഷേത്ര പ്രവശനത്തിലും ആചാരാനുഷ്ടാനങ്ങളിലും ബഹുഭൂരിപക്ഷവും മാറ്റി നിര്‍ത്തപ്പെട്ടിട്ടുരുന്നു. എല്ലാ അവകാശങ്ങളും അധികാരങ്ങളും അനുഭവിച്ചിരുന്നത് ഒരു ചെറിയ വിഭാഗം വരേണ്യവര്‍ഗം മാത്രമായിരുന്നു. തീക്ഷ്ണ സമരങ്ങളിലൂടെയാണ് പല അവകാശങ്ങളും നാം നേടിയെടുത്തത്. ജാതി ചിന്തയുടെയും വര്‍ഗീയതയുടെയും ഭീഭല്‍സമുഖം തിരിച്ചുകൊണ്ടുവരാന്‍ ആരേയും അനുവദിക്കില്ല. ചരിത്രത്തില്‍ നിന്നു പാഠമുള്‍കൊണ്ട് മുന്നോട്ട് പോവാനാണ് ശ്രമിക്കേണ്ടത്. ചരിത്രത്തിന്റെ ഇരുണ്ട യുഗങ്ങളിലേക്കുള്ള തിരിച്ചുപോക്കല്ല വേണ്ടത്.

സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ അടിയറവ് വയ്ക്കാന്‍ അനുവദിക്കില്ല: മന്ത്രി ഇ ചന്ദ്രശേഖരന്‍


വര്‍ത്തമാനകാലത്തെ നന്‍മകള്‍ ശ്വാംസീക രിച്ചെടുക്കാന്‍ യുവതലമുറ തയ്യാറാവണം. കാലഘട്ടം ആശ്യപ്പെടുന്ന ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ യുവാക്കളും വിദ്യാര്‍ത്ഥികളും മുന്നോട്ട് വരണം. കേരളത്തെ വീണ്ടും ഒരു ഭ്രാന്താലയമാക്കാനുള്ള ശ്രമങ്ങള്‍ പല ഭാഗത്ത് നിന്നും നടക്കുന്നുണ്ട്. യുവജനത ഇത് തിരിച്ചറിയണം. നവംബര്‍ 10, 11, 12 തീയതികളില്‍ കാഞ്ഞങ്ങാട് ടൗണ്‍ഹാളില്‍ നടക്കുന്ന ക്ഷേത്ര പ്രവേശനവിളംബരത്തിന്റെ 82-ാം വാര്‍ഷികം ചരിത്രസംഭവമാക്കാന്‍ എല്ലാവരുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News,Kasaragod, Kerala, Inauguration, E.Chandrashekharan,Minister E Chandrasekharan statement

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia