Join Whatsapp Group. Join now!
Aster MIMS 10/10/2023

ജില്ലാ മെഡിക്കല്‍ ഓഫീസ് ഉദ്യോഗസ്ഥന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു. ആവിയിലെ കൃഷ്ണന്‍-തമ്പായി ദമ്പതികളുടെ മകന്‍ രാജേഷാണ് (40) Kasaragod, Kerala, news, Kanhangad, Death, Obituary, Medical office staff died after illness
കാഞ്ഞങ്ങാട്: (www.kasargodvartha.com 26.11.2018) അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ മരണപ്പെട്ടു. ആവിയിലെ കൃഷ്ണന്‍-തമ്പായി ദമ്പതികളുടെ മകന്‍ രാജേഷാണ് (40) തിങ്കളാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട് അരിമല ക്ലിനിക്കില്‍ മരണപ്പെട്ടത്. പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശ് ഐഎഎസിന്റെ മാതൃസഹോദര പുത്രനാണ്.

കഴിഞ്ഞ നാലു വര്‍ഷമായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട് നിത്യാനന്ദ സേവാസമിതിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന രാജേഷ് സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളിലും മുന്‍നിര പ്രവര്‍ത്തകനായിരുന്നു. നിത്യാനന്ദ സേവാസമിതി ഓഫീസിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ നിരവധി പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. മൃതദേഹം  സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ഭാര്യ: ജസ്ന കാര്യങ്കോട് (അധ്യാപിക മടിക്കൈ സെക്കന്റ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).മകള്‍: വേദിക (എല്‍കെജി വിദ്യാര്‍ഥത്ഥി) സഹോദരന്‍: രതീഷ് സിവില്‍ പോലീസ് ഓഫീസര്‍ കുമ്പള.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Death, Obituary, Medical office staff died after illness
  < !- START disable copy paste -->