Join Whatsapp Group. Join now!
Aster MIMS 10/10/2023

കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് മൊത്ത വരുമാനം 20 ശതമാനമായി ഉയര്‍ന്നു

പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ മൊത്ത വരുമാനം 20 ശതമാനമായ ഉയര്‍ന്ന് 181 കോടിയിലെത്തി. കഴിഞ്ഞ Kochi, Kerala, News, Business, Kitex Garments Q2 FY19 revenue grows by 20%, and H1FY19 revenue grows by 11%
കൊച്ചി: (www.kasargodvartha.com 05.11.2018) പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ മൊത്ത വരുമാനം 20 ശതമാനമായ ഉയര്‍ന്ന് 181 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 151 കോടിയായിരുന്നു മൊത്ത വരുമാനം. ഇതോടൊപ്പം അറ്റാദയത്തില്‍ 8.38 ശതമാനം വളര്‍ച്ചയോടെ 26.5 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 24.12 കോടിയായിരുന്നു.


കമ്പനിയുടെ പ്രതി ഓഹരി 3.93 രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 3.63 രൂപയാണ് രേഖപ്പെടുത്തിയിരുന്നത്. കമ്പനി അര്‍ധ വര്‍ഷം പിന്നിടുമ്പോള്‍ മൊത്ത വരുമാനം 11.1 ശതമാനമായി ഉയര്‍ന്ന് 313 കോടിയിലെത്തി. കഴിഞ്ഞ അര്‍ധ വര്‍ഷം ഇതേ കാലയളവില്‍ 282 കോടിയായിരുന്നു.

രണ്ടാം പാദത്തിലെ വളര്‍ച്ച പ്രതീക്ഷക്ക് അനുകൂലമാണ്. അനുകൂലമായ ഫലം കൈവരിക്കാന്‍ സാധിച്ചതില്‍ അതീവ സന്തുഷ്ടരാണെന്ന് കിറ്റെക്‌സ് എം.ഡിയും സി.ഇ.ഒയുമായ സാബു. എം ജേക്കബ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kochi, Kerala, News, Business,  Kitex Garments Q2 FY19 revenue grows by 20%, and H1FY19 revenue grows by 11%