Join Whatsapp Group. Join now!
Aster MIMS 10/10/2023

ഖാസിയുടെ മരണം; 2017 ല്‍ സി ബി ഐ സമര്‍പ്പിച്ച രണ്ടാമത്തെ അന്വേഷണ റിപോര്‍ട്ടും സി ജെ എം കോടതി തള്ളി, കോടതി നിര്‍ദേശിച്ച രീതിയിലുള്ള പുനരന്വേഷണം തുടരാന്‍ ഉത്തരവ്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡണ്ടായിരുന്ന ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സി ബി ഐ 2017ല്‍ Kochi, Kerala, news, Kasaragod, Top-Headlines, CBI, Report, Khazi death; CBI Report CJM court rejected
കൊച്ചി: (www.kasargodvartha.com 16.11.2018) സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സീനിയര്‍ വൈസ് പ്രസിഡണ്ടായിരുന്ന ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് സി ബി ഐ 2017ല്‍ സമര്‍പ്പിച്ച അന്വേഷണ റിപോര്‍ട്ട് സി ജെ എം കോടതി തള്ളി. ഇൗ അന്വേഷണ റിപോര്‍ട്ട് തള്ളണമെന്നും പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഖാസിയുടെ മകന്‍ മുഹമ്മദ് ഷാഫി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ നേരത്തെ തന്നെ കോടതി നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇതു പ്രകാരമുള്ള അന്വേഷണം സി ബി ഐ നടത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി 2017 ലെ അന്വേഷണ റിപോര്‍ട്ട് തള്ളുകയും പുനരന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുള്ളത്. ഖാസിയുടേത് അപകടമരണമല്ലെന്ന് നേരത്തെ തന്നെ കോടതി നിരീക്ഷിച്ചിരുന്നു. മറ്റുള്ള കാര്യങ്ങളെ കുറിച്ചാണ് കോടതി അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.

2016 ല്‍ ആദ്യത്തെ സി ബി ഐ അന്വേഷണ റിപോര്‍ട്ട് കോടതി തള്ളിയിരുന്നു. ഇതിനു ശേഷം പുനരന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കുകയും പുനരന്വേഷണം നടത്തിയ ശേഷം 2017 ല്‍ മുന്‍ റിപോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്നെ ആവര്‍ത്തിച്ച് സി ബി ഐ രണ്ടാമത്തെ അന്വേഷണ റിപോര്‍ട്ടും സമര്‍പ്പിക്കുകയായിരുന്നു. ഇതാണ് കോടതി തള്ളിയത്. കോടതി നിര്‍ദേശിച്ച രീതിയിലുള്ള അന്വേഷണങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ റിപോര്‍ട്ടിലില്ലാത്തതു കൊണ്ടാണ് തള്ളിയതെന്നാണ് വിവരം. വിശദമായ വിവരങ്ങള്‍ കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാല്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്നാണ് അധികൃതര്‍ പറയുന്നത്.


Keywords: Kochi, Kerala, news, Kasaragod, Top-Headlines, CBI, Report, Khazi death; CBI Report CJM court rejected
  < !- START disable copy paste -->