Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് സ്വദേശിനിയായ വീട്ടമ്മ ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു

കാസര്‍കോട് സ്വദേശിനിയായ വീട്ടമ്മ ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു. കാസര്‍കോട് ഫോര്‍ട്ട്‌റോഡിലെ പരേതനായ എവറസ്റ്റ് അബ്ദുര്‍ റഹ് മാന്‍- ആഇശാബി ദമ്പതികളുടെ Kasaragod, Kerala, news, Sharjah, Death, Obituary, Gulf, Kasaragod native died in Sharjah
ഷാര്‍ജ: (www.kasargodvartha.com 08.11.2018) കാസര്‍കോട് സ്വദേശിനിയായ വീട്ടമ്മ ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു. കാസര്‍കോട് ഫോര്‍ട്ട്‌റോഡിലെ പരേതനായ എവറസ്റ്റ് അബ്ദുര്‍ റഹ് മാന്‍- ആഇശാബി ദമ്പതികളുടെ മകളും കെ എം സി സി മുന്‍ ജില്ലാ ട്രഷറര്‍ പാറപ്പള്ളി ഖാലിദിന്റെ ഭാര്യയുമായ റംല (44) ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയിലെ കുവൈത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മക്കള്‍: ഷഹല, ഫാത്വിമ, മറിയം. മരുമകന്‍: റഷീദ് മടാല (മലപ്പുറം). സഹോദരങ്ങള്‍: ആസിഫ് എവറസ്റ്റ്, നബീല്‍ എവറസ്റ്റ്, ബീഫാത്വിമ, ആമിന, സാബിറ, ഖദീജ റിസ, പരേതയായ സുബൈദ.

20 വര്‍ഷമായി ഭര്‍ത്താവിനോടൊപ്പം കുടുംബസമേതം ഷാര്‍ജയിലായിരുന്നു. 15 ദിവസം മുമ്പ് മുംബൈയിലെ ടാറ്റ ആശുപത്രിയില്‍ പരിശോധനയ്ക്ക് ശേഷം തിരിച്ചുപോയതായിരുന്നു. മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Sharjah, Death, Obituary, Gulf, Kasaragod native died in Sharjah
  < !- START disable copy paste -->