ദോഹ:(www.kasargodvartha.com 10/11/2018) ഖത്തറില്‍നിന്നു കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കാനുള്ള ജെറ്റ് എയര്‍വെയ്‌സിന്റെ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി ഖത്തറിലെ ഇന്ത്യന്‍ സമൂഹം. കേരളത്തിലേക്ക്, പ്രത്യേകിച്ചു കൊച്ചിയിലേക്കുള്ള യാത്രയ്ക്കു പ്രവാസികളും വിദേശ വിനോദ യാത്രികരും ഏറെ ആശ്രയിക്കുന്ന ജെറ്റ് എയര്‍വെയ്‌സിന്റെ ഈ നീക്കം പുനപരിശോധിക്കണമെന്നാണ് ഇന്ത്യന്‍ സമൂഹത്തിന്റെ ആവശ്യം.
ഇക്കാര്യം ചൂണ്ടിക്കാട്ടി ദോഹയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് കെ.ആര്‍.ഗിരീഷ് കുമാര്‍ ജെറ്റ് എയര്‍വെയ്‌സ് മാനേജ്‌മെന്റിനു കത്തയച്ചു. മറ്റ് വിമാന സര്‍വീസുകളേക്കാള്‍ ജെറ്റ് എയര്‍വെയ്‌സിനെയാണ് ഖത്തറില്‍നിന്നുള്ള യാത്രയ്ക്കായി പ്രവാസി മലയാളികള്‍ ഏറെ ആശ്രയിക്കുന്നതെന്നും ഇക്കാരണത്താല്‍തന്നെ സര്‍വീസുകള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് കത്തില്‍ പറയുന്നു.

ജെറ്റ് എയര്‍വെയ്‌സ് ഒഴിയുന്ന സാഹചര്യം മറ്റു കമ്പനികള്‍ മുതലാക്കുമെന്നും കത്തില്‍ ഗിരീഷ് കുമാര്‍ വ്യക്തമാക്കി. അതേസമയം, കത്തിനോട് ജെറ്റ് എയര്‍വെയ്‌സ് ഇതേവരെ പ്രതികരിക്കുകയോ സര്‍വീസുകള്‍ അവസാനിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Doha, Gulf,Jet airways, Pravasi, Jet airways close kerala service soon