Join Whatsapp Group. Join now!
Aster MIMS 10/10/2023

ബപ്പിടല്‍ നായാട്ട്; തോക്ക് പിടികൂടിയ കേസില്‍ കുറ്റപത്രം

വയനാട്ടുകുലവന്‍ മഹോത്സവത്തോടനുബന്ധിച്ച് ബപ്പിടല്‍ ചടങ്ങിന് വേണ്ടി മൃഗങ്ങളെ വേട്ടയാടി കൊണ്ടുവരാന്‍ പോകുന്നതിനിടയില്‍ ഫോറസ്റ്റ് അധികൃതര്‍ Kasaragod, Kerala, news, case, Police, court, Gun seized case; Charge sheet submitted
കാഞ്ഞങ്ങാട്: (www.kasargodvartha.com 27.11.2018) വയനാട്ടുകുലവന്‍ മഹോത്സവത്തോടനുബന്ധിച്ച് ബപ്പിടല്‍ ചടങ്ങിന് വേണ്ടി മൃഗങ്ങളെ വേട്ടയാടി കൊണ്ടുവരാന്‍ പോകുന്നതിനിടയില്‍ ഫോറസ്റ്റ് അധികൃതര്‍ ജീപ്പും തോക്കും പിടിച്ചെടുത്ത സംഭവത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. രാവണീശ്വരം താനത്തുങ്കാല്‍ ക്ഷേത്രത്തിലെ ഭരണാധികാരിയായ രാജപുരം പെരുമ്പള്ളിയിലെ മാധവന്‍ നായര്‍ (56), ബന്തടുക്ക മാനടുക്കത്തെ രാജഗോപാലന്‍ (46), മുന്നാടെ വിശ്വനാഥന്‍ (46) എന്നിവര്‍ക്കെതിരെയാണ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നാംക്ലാസ് കോടതി രണ്ടില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2016 മാര്‍ച്ച് 23,24,25 തീയ്യതികളില്‍ നടന്ന രാവണീശ്വരം താനത്തിങ്കാലില്‍ വയനാട്ട് കുലവന്‍ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രധാന ചടങ്ങായ ബപ്പിടലിനുവേണ്ടി വനത്തില്‍ നിന്നും മൃഗങ്ങളെ വേട്ടയാടി കൊണ്ടുവരാന്‍ പോകുന്നതിനിടയിലാണ് ഫോറസ്റ്റ് അധികൃതര്‍ ജീപ്പും തോക്കും കസ്റ്റഡിയിലെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Police, court, Gun seized case; Charge sheet submitted
  < !- START disable copy paste -->