city-gold-ad-for-blogger

സിനിമാ ചിത്രീകരണത്തിനു വേണ്ടി ചട്ടങ്ങള്‍ ലംഘിച്ച് വനത്തില്‍ മണ്ണിട്ടത് ചോദ്യം ചെയ്ത കാസര്‍കോട് വനംവകുപ്പ് റേഞ്ച് ഓഫീസര്‍ക്ക് അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റം, വിവാദം പുകയുന്നു

കാസര്‍കോട്: (www.kasargodvartha.com 14.11.2018) സിനിമാ ചിത്രീകരണത്തിനു വേണ്ടി ചട്ടങ്ങള്‍ ലംഘിച്ച് വനത്തില്‍ മണ്ണിട്ടത് ചോദ്യം ചെയ്ത കാസര്‍കോട് വനംവകുപ്പ് റേഞ്ച് ഓഫീസര്‍ക്ക് അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റം. കാസര്‍കോട് വനംവകുപ്പ് റേഞ്ച് ഓഫീസര്‍ എന്‍ അനില്‍ കുമാറിനെയാണ് ഉന്നത ഇടപെടലിനെ തുടര്‍ന്ന് സ്ഥലം മാറ്റിയത്. നേരത്തെ തന്നെ അനില്‍ കുമാറിന് സ്ഥലംമാറ്റ ഭീഷണിയുണ്ടായിരുന്നതായി പറയുന്നു.

സിനിമാ ചിത്രീകരണത്തിനു വേണ്ടി കാറഡുക്ക റിസര്‍വ് വനത്തില്‍ ലൊക്കേഷന്‍ ഒരുക്കുന്നതിന് പുറമെ നിന്നും 50 ഓളം ലോഡ് മണ്ണിട്ടിരുന്നു. അനുമതിയില്ലാതെ മണ്ണിടുന്നത് അനില്‍ കുമാര്‍ എതിര്‍ക്കുകയും ചെയ്തിരുന്നു. വനത്തില്‍ മണ്ണിടുന്നത് വനസംരക്ഷണ നിയമത്തിന് വിരുദ്ധമായതിനാലാണ് തടഞ്ഞത്. അനില്‍ കുമാര്‍ എതിര്‍ത്തതോടെ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) മണ്ണിടാന്‍ അനുമതി നല്‍കി രേഖാമൂലം ഉത്തരവിറക്കുകയും ചെയ്തു.

വനത്തില്‍ മണ്ണിട്ടത് വിവാദമായതോടെ ഡിഎഫ്ഒയുടെ നടപടി നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഉത്തരമേഖല അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (എപിസിസിഎഫ്) ഇ പ്രദീപ് കുമാര്‍ റദ്ദാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിഎഫ്ഒക്ക് ഷൂട്ടിംഗ് റദ്ദാക്കി ഉത്തരവിറക്കേണ്ടി വന്നു. വനസംരക്ഷണ നിയമം ലംഘിച്ചെന്ന് പറഞ്ഞാണ് അനുമതി റദ്ദാക്കിയത്. ഒടുവില്‍ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് വീണ്ടും അനുമതി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അനില്‍ കുമാറിനെ അട്ടപ്പാടിയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.

ഒരു തസ്തികയില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് സ്ഥലംമാറ്റരുതെന്ന കീഴ്വഴക്കം ലംഘിച്ചാണ് എന്‍ അനില്‍ കുമാറിനെ ഉന്നത ഇടപെടലിനെ തുടര്‍ന്നു സ്ഥലംമാറ്റിയത്. റേഞ്ച് ഓഫീസറായി ഇവിടെ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്നതിനു മുമ്പാണ് അപ്രതീക്ഷിത മാറ്റം. വനംവകുപ്പിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനാണ് അനില്‍ കുമാര്‍. ഇദ്ദേഹം ചുമതലയേറ്റെടുത്ത ശേഷം കാസര്‍കോട് നിന്നും ലക്ഷങ്ങള്‍ വിലപിടിപ്പുള്ള മാന്‍കൊമ്പുകളും ആമകളും കടത്തുന്ന സംഘത്തെ പിടികൂടിയിരുന്നു. ഉദ്യോഗസ്ഥനെ കീഴ് വഴക്കം ലംഘിച്ച് സ്ഥലം മാറ്റിയത് വിവാദമായിട്ടുണ്ട്.
സിനിമാ ചിത്രീകരണത്തിനു വേണ്ടി ചട്ടങ്ങള്‍ ലംഘിച്ച് വനത്തില്‍ മണ്ണിട്ടത് ചോദ്യം ചെയ്ത കാസര്‍കോട് വനംവകുപ്പ് റേഞ്ച് ഓഫീസര്‍ക്ക് അട്ടപ്പാടിയിലേക്ക് സ്ഥലംമാറ്റം, വിവാദം പുകയുന്നു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, forest, forest-range-officer, Transfer, Forest Range officer transferred to Attappady; Controversy
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia