Join Whatsapp Group. Join now!
Aster MIMS 10/10/2023

ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ മാതാവ് മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ശബരിമലയില്‍ എത്തിയത് ആചാരലംഘനമല്ലേയെന്ന മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ചോദ്യത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ക്ഷേത്ര മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍

ബി.ജെ.പി.നേതാവ് കെ സുരേന്ദ്രന്‍ മാതാവ് മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ശബരിമലയില്‍ എത്തിയത് ആചാരലംഘനമല്ലേയെന്നന്ന മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ Kasaragod, Kerala, news, Top-Headlines, suspension, K.Surendran, BJP, FB post against Minister Kadakampally Surendran; Temple priest suspended
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.11.2018) ബി.ജെ.പി.നേതാവ് കെ സുരേന്ദ്രന്‍ മാതാവ് മരിച്ച് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ശബരിമലയില്‍ എത്തിയത് ആചാരലംഘനമല്ലേയെന്നന്ന മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ ചോദ്യത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച ക്ഷേത്ര മേല്‍ശാന്തിക്ക് സസ്‌പെന്‍ഷന്‍. മഡിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം പാരമ്പര്യ മേല്‍ശാന്തി തെക്കില്ലത്ത് ടി.മാധവന്‍ നമ്പൂതിരിയെയാണ് ദേവസ്വം വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്.

കെ സുരേന്ദ്രന്റെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ദേവസ്വം മന്ത്രിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മാധവന്‍ നമ്പൂതിരി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. സംഭവം വിവാദമായതോടെ ദേവസ്വം വകുപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ബുധനാഴ്ച യോഗം ചേര്‍ന്നാണ് സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി. വിജയനാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് കൈമാറിയത്.

മാധവന്‍ നമ്പൂതിരി സര്‍ക്കാരിനെയും ദേവസ്വം മന്ത്രിയെയും അവഹേളിച്ചുവെന്ന കുറ്റം ചുമത്തിയാണ് നടപടി. ബുധനാഴ്ചയാണ് ട്രസ്റ്റി ബോര്‍ഡിന്റെ അടിയന്തിര യോഗം ചേര്‍ന്നത്. നമ്മുടെ നാട്ടില്‍ ഒരാള്‍ മരിച്ചാല്‍ എല്ലാ ചടങ്ങുകളും 16 ദിവസത്തിനുള്ളില്‍ തീരുമെന്നാണ് മേല്‍ശാന്തിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്. സുരേന്ദ്രന്റെ മാതാവ് മരിച്ച് 10 മാസത്തിലധികം കഴിഞ്ഞിട്ടും മന്ത്രി ഇത്തരമൊരു ആചാരലംഘനം ഉന്നയിച്ചതിനെയാണ് മേല്‍ശാന്തി ചോദ്യം ചെയ്തത്. അങ്ങനെയെങ്കില്‍ എന്ത് ആചാരം ലംഘിച്ചാണ് മന്ത്രിയുടെ മാതാപിതാക്കള്‍ മന്ത്രിയെ ജനിപ്പിച്ചതെന്ന ചോദ്യവും ഉന്നയിച്ചു.

സസ്‌പെന്‍ഷന് മുമ്പ് തന്നെ മേല്‍ശാന്തി പ്രൊഫെയിലിലെ ഒന്നൊഴിയാതെ മുഴുവന്‍ പോസ്റ്റുകളും ഡിലീറ്റ് ചെയ്ത് ടൈംലൈന്‍ ഒഴിച്ചിട്ടിരിക്കുകയാണ് ഇപ്പോള്‍.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, suspension, K.Surendran, BJP, FB post against Minister Kadakampally Surendran; Temple priest suspended
  < !- START disable copy paste -->