Join Whatsapp Group. Join now!
Aster MIMS 10/10/2023

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളെ വല വീശി പിടിക്കാന്‍ പൂവാലസംഘം രംഗത്ത്; വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിക്കുന്നത് സഹപാഠികളില്‍ നിന്നും; ഗാഢ പ്രണയമാണെന്ന് ബോധ്യപ്പെടുത്താന്‍ പ്രണയചിഹ്നം വരച്ച ചോരയൊലിപ്പിക്കുന്ന ചിത്രം വാട്‌സ്ആപ്പില്‍ അയച്ചുകൊടുക്കും; സംഘത്തിലെ ഒരാള്‍ പോലീസില്‍ കുടുങ്ങി

പ്ലസ്ടു വിദ്യാര്‍ത്ഥിനികളെ വല വീശി പിടിക്കാന്‍ പൂവാലസംഘം രംഗത്ത്. വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിക്കുന്നത് സഹപാഠികളില്‍ നിന്നുമാണ്. പെണ്‍കുട്ടിയുമായുള്ളത് Kasaragod, Kerala, news, Top-Headlines, plus-two, Students, Crime, Love letter, Love, Eve teasers in field for cheating Plus Two students
കാസര്‍കോട്: (www.kasargodvartha.com 09.11.2018) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളെ വല വീശി പിടിക്കാന്‍ പൂവാലസംഘം രംഗത്ത്. വിദ്യാര്‍ത്ഥിനികളുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിക്കുന്നത് സഹപാഠികളില്‍ നിന്നുമാണ്. പെണ്‍കുട്ടിയുമായുള്ളത് ഗാഢ പ്രണയമാണെന്ന് ബോധ്യപ്പെടുത്താന്‍ പ്രണയചിഹ്നം വരച്ച ചോരയൊലിപ്പിക്കുന്ന ചിത്രം വാട്‌സ്ആപ്പില്‍ അയച്ചുകൊടുക്കുകയും ചെയ്യുന്നു. നഗരത്തിലെ ഒരു സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ഇത്തരത്തില്‍ ശല്ല്യപ്പെടുത്തിയ സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായിട്ടുണ്ട്.

കൂഡലിലെ ഒരു യുവാവിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. പെണ്‍കുട്ടിയെ ഫോണിലൂടെയും ബൈക്കില്‍ പിറകേ എത്തിയും നിരന്തരം ശല്ല്യപ്പെടുത്തിയതോടെയാണ് പെണ്‍കുട്ടിയും രക്ഷിതാക്കളും പരാതിയുമായി പോലീസിലെത്തിയത്. പല സംഘങ്ങളും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് വലവീശി പിടിക്കാന്‍ രംഗത്തുണ്ടെന് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തരക്കാരെ പിടികൂടാന്‍ പോലീസ് രഹസ്യ നിരീക്ഷണവും ആരംഭിച്ചിട്ടുണ്ട്. പല രക്ഷിതാക്കളും കുട്ടികളുടെ സുരക്ഷ ഓര്‍ത്ത് മൊബൈല്‍ ഫോണ്‍ നല്‍കുന്നതും ഇവര്‍ക്ക് സഹായകമാകുന്നു. സഹപാഠികളായ വിദ്യാര്‍ത്ഥിനികളില്‍ നിന്നുമാണ് പൂവാല സംഘം ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുന്നത്.

ഈ നമ്പറിലേക്ക് ആദ്യം മിസ്ഡ് കോള്‍ അടിക്കുകയാണ് ചെയ്യുന്നത്. പെണ്‍കുട്ടി തിരിച്ചുവിളിച്ചാല്‍ ശല്ല്യം ചെയ്യല്‍ തുടങ്ങും. വാട്‌സ്ആപ്പ് ഉള്ള മൊബൈല്‍ ആണെങ്കില്‍ പ്രണയ ചിഹ്നം കൈത്തണ്ടയിലും മറ്റും ഉണ്ടാക്കി ചോരയൊലിപ്പിക്കുന്ന ചിത്രം അയച്ചുകൊടുക്കും. തന്നെ അത്രയ്ക്ക് ഇഷ്ടമാണെന്ന സന്ദേശവും ഇതിനൊപ്പം നല്‍കും. നിരവധി വിദ്യാര്‍ത്ഥിനികളെ ഇത്തരത്തില്‍ പൂവാലസംഘം വലയില്‍ വീഴ്ത്തിയതായും വിവരമുണ്ട്. ഒരാള്‍ക്ക് തന്നെ ഒന്നിലധികം കാമുകിമാരുണ്ടെന്നതാണ് മറ്റൊരു വിവരം. ഇവര്‍ക്കൊന്നും പ്രണയമല്ല പെണ്‍കുട്ടികളെ ചൂഷണം ചെയ്യുക എന്ന ഉദേശ്യം മാത്രമാണെന്നാണ് രക്ഷിതാക്കളും അധ്യാപികമാരും പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, plus-two, Students, Crime, Love letter, Love, Eve teasers in field for cheating Plus Two students
  < !- START disable copy paste -->