Join Whatsapp Group. Join now!
Aster MIMS 10/10/2023

നടുകടലില്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ബോട്ട് കുടുങ്ങി; 13 മത്സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടറും കപ്പലും ചേര്‍ന്ന് രക്ഷപ്പെടുത്തി, ബോട്ട് ഉപേക്ഷിച്ചേക്കും

നടുകടലില്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ബോട്ട് കുടുങ്ങി. അഞ്ചു മലയാളികള്‍ ഉള്‍പെടെ 13 മത്സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടറും കപ്പലും ചേര്‍ന്ന് Kasaragod, Kerala, news, Boat, Top-Headlines, Engine problem; fishermen trapped in Sea; rescued by Coast guard
കാസര്‍കോട്: (www.kasargodvartha.com 12.11.2018) നടുകടലില്‍ എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ബോട്ട് കുടുങ്ങി. അഞ്ചു മലയാളികള്‍ ഉള്‍പെടെ 13 മത്സ്യത്തൊഴിലാളികളെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടറും കപ്പലും ചേര്‍ന്ന് രക്ഷപ്പെടുത്തി. എഞ്ചിന്‍ തകരാറിലായതിനെ തുടര്‍ന്ന് ബോട്ട് കടലിലൂടെ ഒഴുകിക്കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ മാസം 15നാണ് മത്സ്യബന്ധനത്തിനായി കന്യാകുമാരിയില്‍ നിന്നും ബോട്ട് യാത്ര തിരിച്ചത്. പിന്നീട് ഇവര്‍ മംഗളൂരുവിലെത്തിയിരുന്നു. ഇവിടെ നിന്നും 20 ദിവസം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയാണ് നവംബര്‍ ഒമ്പതിന് 230 നോട്ടിക്കല്‍ മൈല്‍ (425 കിലോമീറ്റര്‍) അകലെ കുടുങ്ങിയത്.

സംഘത്തിലുള്ള മലപ്പുറം സ്വദേശിയായ റൂണിയാണ് വയര്‍ലസ് മുഖാന്തിരം ബന്ധുക്കളെ വിവരമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മുംബൈയിലെ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കുകയും 10 ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ ബോട്ട് നില്‍ക്കുന്ന സ്ഥലത്തെത്തുകയും 13 മത്സ്യതൊഴിലാളികളും സുരക്ഷിതരാണെന്ന് അറിയിക്കുകയായിരുന്നു. 13 ന് ഉച്ചയോടെയാണ് കോസ്റ്റ് ഗാര്‍ഡിന്റെ വിക്രം എന്ന കപ്പല്‍ ഇവരെ രക്ഷപ്പെടുത്തിയത്.

തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ മാത്രമാണ് തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും നിര്‍ദേശം ലഭിച്ചിട്ടുള്ളതെന്നും ബോട്ട് കെട്ടിവലിച്ച് കൊണ്ടുവരണമെങ്കില്‍ സര്‍ക്കാരില്‍ നിന്നും അനുമതി ലഭിക്കേണ്ടതുണ്ടെന്നും അതുകൊണ്ടു തന്നെ ഇതിനായി കാത്തിരിക്കുകയുമാണെന്നാണ് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചിരിക്കുന്നത്. 20 ലക്ഷം രൂപ വില വരുന്ന ബോട്ട് ഉപേക്ഷിക്കാന്‍ തയ്യാറാകാതെ മത്സ്യത്തൊഴിലാളികള്‍ കപ്പലില്‍ കയറാതെ ബോട്ടില്‍ തന്നെ ഇരിക്കുകയാണ്. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കന്യാകുമാരി തൂത്തൂറിലെ ക്ലീറ്റസിന്റെ ഉടമസ്ഥതയിലുള്ള ലുമിനസ് ബോട്ടാണ് എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് നടുക്കടലില്‍ കുടുങ്ങിയത്. അഞ്ച് മലയാളികളും അഞ്ച് തമിഴ്‌നാട്ടുകാരും മൂന്ന് ഉത്തരേന്ത്യക്കാരുമാണ് ബോട്ടിലുള്ളതെന്ന് ബോട്ടുടമയുടെ ബന്ധു കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Boat, Top-Headlines, Engine problem; fishermen trapped in Sea; rescued by Coast guard
  < !- START disable copy paste -->