Join Whatsapp Group. Join now!
Aster MIMS 10/10/2023

വീണ്ടും തെരുവുനായ ആക്രമണം; രണ്ടുപേര്‍ക്ക് പരിക്ക്

രണ്ടുപേരെ തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചു. അത്തിക്കോത്ത് വിജയന്റെ ഭാര്യ പ്രജിത (28), ബളാംതോട് കൃഷ്ണപ്രസാദ് (24) എന്നിവര്‍ക്കാണ് തെരുവുനായുടെ കടിയേറ്റത്. വ്യാവാഴ്ച Kasaragod, Kerala, news, Kanhangad, Injured, Attack, Dog bite; 2 injured
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.11.2018) രണ്ടുപേരെ തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചു. അത്തിക്കോത്ത് വിജയന്റെ ഭാര്യ പ്രജിത (28), ബളാംതോട് കൃഷ്ണപ്രസാദ് (24) എന്നിവര്‍ക്കാണ് തെരുവുനായുടെ കടിയേറ്റത്. വ്യാവാഴ്ച വൈകിട്ട് വീട്ടിനു മുന്നില്‍ ഫോണ്‍ വിളിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന പ്രജിതയെ തെരുവുനായ ചാടിവന്ന് കടിക്കുകയായിരുന്നു. പ്രജിതയുടെ ബഹളം കേട്ട് വീട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും നായരക്ഷപ്പെട്ടിരുന്നു.

വ്യാഴാഴ്ച വൈകിട്ട് രാജപുരത്ത് നില്‍ക്കുമ്പോഴാണ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ജീവനക്കാരനായ കൃഷ്ണ പ്രസാദിന് തെരുവുനായയുടെ കടിയേറ്റത്. പരിക്കേറ്റ രണ്ടുപേരെയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്തിക്കോത്തും പരിസരങ്ങളിലും തെരുവുനായയുടെ ശല്യം രൂക്ഷമായതായി നാട്ടുകാര്‍ പരാതിപ്പെട്ടു. നഗരസഭ അധികൃതര്‍ക്ക് പരാതി കൊടുത്തിട്ടും നടപടിയെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. 

Photo: File




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Injured, Attack, Dog bite; 2 injured
  < !- START disable copy paste -->