city-gold-ad-for-blogger

മലയാളം ടൈപ്പിംഗില്‍ അജയ്യയായി മുഹ്‌സിന ഷാനി; ഒന്നാമതെത്തുന്നത് ഇത് ആറാം തവണ

ചെമ്മനാട്: (www.kasargodvartha.com 12.11.2018) കാസര്‍കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവ- ഐ ടി മേളയിലെ മലയാളം ടൈപ്പിംഗില്‍ ആറാം തവണയും മുഹ്‌സിന ഷാനി സി ഒന്നാമതെത്തി. കൈക്കോട്ടുകടവ് പൂക്കോയ തങ്ങള്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇംഗ്ലീഷ് മീഡിയം പത്താം തരം വിദ്യാര്‍ത്ഥിനിയാണ് ഷാനി. കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍ കോട്ടയുടെ ചരിത്രവും പ്രത്യേകതകളും, പ്രദേശം ഭരിച്ചിരുന്ന കദംബ, മൂഷിക രാജ വംശങ്ങളെ കുറിച്ചും 1763 ല്‍ കോട്ട ടിപ്പു കൈയ്യടക്കിയതടക്കമുള്ള മികച്ച ടെക്സ്റ്റായിരുന്നു ഹൈസ്‌കൂള്‍ വിഭാഗം മലയാളം ടൈപ്പിംഗ് മത്സരത്തിനായി നല്‍കിയത്.

യു പി വിഭാഗത്തില്‍ നേരത്തെ മൂന്ന് വര്‍ഷവും ഹൈസ്‌കൂള്‍ ഇത് മൂന്നാം തവണയുമാണ് ഷാനി ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷവും സംസ്ഥാന ഐ ടി മേളയില്‍ ഈയിനത്തില്‍ എ ഗ്രേഡ് നേടിയിരുന്നു. സഹോദരന്‍ മുബഷിര്‍ ഷാന്‍ മലയാളം ടൈപ്പിംഗില്‍ രണ്ടു തവണ സംസ്ഥാന മേളയില്‍ ജില്ലയെ പ്രതിനിധീകരിച്ചിരുന്നു. ഇതേ സ്‌കൂളിലെ അധ്യാപകനായ ടി എം സി മുഹമ്മദിന്റെയും സി എച്ച് സുബൈദയുടെയും മകളാണ്.
മലയാളം ടൈപ്പിംഗില്‍ അജയ്യയായി മുഹ്‌സിന ഷാനി; ഒന്നാമതെത്തുന്നത് ഇത് ആറാം തവണ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Chemnad, District Science fest; Muhsina Shani got first prize in Malayalam Typing
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia