Join Whatsapp Group. Join now!
Aster MIMS 10/10/2023

മണല്‍ മാഫിയക്കു പിന്നാലെ മോട്ടോര്‍ വാഹന നിയമലംഘകര്‍ക്കെതിരെയും നടപടി കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍; ഡിസംബര്‍ ഒന്നു മുതല്‍ പരക്കെ വാഹന പരിശോധന, പിടിവീഴും

ജില്ലയില്‍ വര്‍ധിച്ചുവരുന്ന വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ Kasaragod, Kerala, news, Top-Headlines, District Collector, District collector decided to tighten vehicle inspection
കാസര്‍കോട്: (www.kasargodvartha.com 30.11.2018) ജില്ലയില്‍ വര്‍ധിച്ചുവരുന്ന വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ റോഡ് സേഫ്റ്റി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ തുടര്‍ച്ചയായി വാഹന പരിശോധന നടത്തും.

നിശ്ചിത മാതൃകയില്‍ നമ്പര്‍ പ്ലേറ്റ് പതിപ്പിക്കാതെയും ഹെല്‍മറ്റ് ധരിക്കാതെയും ഓവര്‍ സ്പീഡിലും മോഡിഫിക്കോഷന്‍ ചെയ്തും നിയമ ലംഘനങ്ങള്‍ നടത്തുന്ന മോട്ടോര്‍ സൈക്കിള്‍ ഉടമകള്‍ക്കെതിരെ പോലീസ്- മോട്ടോര്‍ വാഹനം- റവന്യൂ വകുപ്പുകള്‍ സംയുക്തമായി ജില്ലാ കളകക്ടറുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തി നിയമ നടപടികള്‍ സ്വീകരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, Dr. D Sajith Babu, news, Top-Headlines, District Collector, District collector decided to tighten vehicle inspection
  < !- START disable copy paste -->