Join Whatsapp Group. Join now!
Aster MIMS 10/10/2023

പഠന നിലവാരം പരിശോധിക്കാന്‍ കലക്ടര്‍ സ്‌കൂളിലെത്തി; കുട്ടികളുടെ ആവശ്യം ചോദിച്ചപ്പോള്‍ കടല്‍ കാണണം, വിമാനം കയറണം, ജോലി നേടണം തുടങ്ങി പല ആവശ്യങ്ങള്‍ക്കിടയില്‍ ഒരു കുട്ടിയുടെ വിചിത്ര ആവശ്യം, സാധിച്ചു കൊടുത്ത് ജില്ലാ കലക്ടര്‍ ഡി സജിത് ബാബു

പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിനെ ആറാക്ലാസുകാരി റിച്ചു രാമു ഞെട്ടിച്ചു. ജില്ലയിലെ Kasaragod, Kerala, news, Top-Headlines, District Collector, Student, Education, District collector asks Needs of Students; One students tell Weird need
കാസര്‍കോട്: (www.kasargodvartha.com 26.11.2018) പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിനെ ആറാക്ലാസുകാരി റിച്ചു രാമു ഞെട്ടിച്ചു. ജില്ലയിലെ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് ഭൗതിക സൗകര്യങ്ങളും പഠന നിലവാരവും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തിയത്. ഓരോ ക്ലാസിലും കയറി കുട്ടികളുടെ ആവശ്യങ്ങള്‍ കളക്ടര്‍ ചോദിച്ച് അറിഞ്ഞു.

കടല്‍ കാണണം,വിമാനം കയറണം,ജോലി നേടണം ഇങ്ങനെ പല ആവശ്യങ്ങളും കുട്ടികള്‍ കലക്ടറുടെ മുന്നില്‍ നിരത്തി. എന്നാല്‍ ആറാം ക്ലാസിലെ റിച്ചു രാമു എന്ന വിദ്യാര്‍ഥിനി ആവശ്യപ്പെട്ടത് 'സര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഒരു കോപ്പിയാണ് എനിക്കാവശ്യം'. എന്തിനാണ് ഭരണ ഘടനയുടെ കോപ്പിയെന്ന ചോദിച്ച കളക്ടറോട് കുട്ടിയുടെ മറുപടി ഭരണഘടന ഞങ്ങള്‍ക്ക് നല്‍കുന്ന അവകാശങ്ങളെക്കുറിച്ച് മനസിലാക്കണം. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ ഞങ്ങള്‍ക്ക് നിഷേധിക്കുന്നുണ്ടെങ്കില്‍ അവ സ്ഥാപിച്ചു കിട്ടുന്നതിനായി പോരാടണം. മറുപടി കേട്ട കളക്ടര്‍ പിന്നീട് സ്‌കൂളില്‍ നേരിട്ടെത്തി റിച്ചു രാമുവിന് ഭരണഘടനയുടെ കോപ്പി നല്‍കി.

സംസ്ഥാനത്ത് 50 ലക്ഷം പേര്‍ക്ക് ഭരണഘടനാ സാക്ഷരതാ നല്‍കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ ഭരണഘടനാ സാക്ഷരത ജില്ലയിലെ മുഴുവന്‍ പേര്‍ക്കും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, District Collector, Student, Education, District collector asks Needs of Students; One students tell Weird need
  < !- START disable copy paste -->