നീലേശ്വരം: (www.kasargodvartha.com 30.11.2018) സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ റോഡരികില്‍ പാര്‍ക്കു ചെയ്ത സൈക്കിളുകള്‍ നഗരസഭ അധികൃതര്‍ പൊക്കിക്കൊണ്ടുപോയി. നീലേശ്വരം രാജ ക്ലിനിക്കിന് സമീപത്തു നിന്നും, സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിനു മുന്നിലൂടെ കൊഴുന്തിലിലേക്ക് കടന്നുപോകുന്ന റോഡരികത്തു വെച്ച 16 ഓളം സൈക്കിളുകളാണ് യാതൊരു മുന്നറിയപ്പുമില്ലാതെ നഗരസഭ അധികൃതര്‍ എടുത്തുകൊണ്ടുപോയത്.
രാവിലെ എട്ടു മണിയോടെ ട്യൂഷനും മറ്റുമായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ ഇവിടെയാണ് സൈക്കിള്‍ പാര്‍ക്കുചെയ്യാറുള്ളത്. ഇവയാണ് വ്യാഴാഴ്ച ഉച്ചയോടെ നഗരസഭയിലെ വാഹനത്തിലെത്തിയ ജീവനക്കാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ എടുത്തുകൊണ്ടുപോയത്. പിന്നീട് ഇവിടെ തുണ്ടുകടലാസില്‍ സൈക്കിള്‍ പാര്‍ക്കുചെയ്യരുതെന്ന് ബോര്‍ഡ് എഴുതിവെക്കുകയും ചെയ്തു. വൈകിട്ട് സ്‌കൂള്‍ വിട്ട് സൈക്കിളെടുക്കാന്‍ വന്നപ്പോഴാണ് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ സൈക്കിള്‍ കാണാതെ പരിഭ്രാന്തരായത്. പിന്നീടാണ് നഗരസഭാ അധികൃതരാണ് സൈക്കിള്‍ കൊണ്ടുപോയതെന്നറിഞ്ഞത്. എന്നാല്‍ എന്തുചെയ്യണമെന്നറിയാതെ പലരും രക്ഷിതാക്കളുമായി ബന്ധപ്പെട്ടു.
ചിലരുടെ രക്ഷിതാക്കളെത്തി നഗരസഭയില്‍ നിന്നും സൈക്കിള്‍ തിരിച്ചുവാങ്ങിയെങ്കിലും രക്ഷിതാക്കള്‍ എത്താത്ത വിദ്യാര്‍ത്ഥികളുടെ സൈക്കിളുകള്‍ നഗരസഭ മൃഗാശുപത്രി കോമ്പൗണ്ടില്‍ സൂക്ഷിച്ചുവെക്കുകയാണ് ചെയ്തത്. സൈക്കിള്‍ കിട്ടാതെ പല വിദ്യാര്‍ത്ഥികളും വീട്ടിലെത്താന്‍ ഏറെ ബുദ്ധിമുട്ടി. ഗതഗാത തടസ്സമുണ്ടാക്കുന്നു എന്നാരോപിച്ചാണ് സ്‌കൂള്‍ കുട്ടികളുടെ സൈക്കിളുകള്‍ നഗരസഭ എടുത്തുകൊണ്ടുപോയത്.
അതേ സമയം ഇതേ സ്ഥലത്ത് തളിയില്‍ ക്ഷേത്രം റൂട്ടില്‍ രണ്ടു ഭാഗത്തും പകലന്തിയോളം നിരവധി ആഡംബര വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഗതാഗത തടസ്സവും വഴിയാത്രപോലും ബുദ്ധിമുട്ടിലാക്കുകയും ചെയ്യുമ്പോഴും ഇവ എടുത്തുകൊണ്ടുപോകാനോ മാറ്റാനോ എന്തുകൊണ്ട് നഗരസഭ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. കുട്ടികളുടെ സൈക്കിള്‍ എടുത്തുകൊണ്ടുപോയി ബുദ്ധിമുട്ടിച്ച സംഭവം പരക്കെ പ്രതിഷേധത്തിന് കാരണമായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Neeleswaram, Municipality, Cycles parked in No parking area seized by Municipal authority
< !- START disable copy paste -->