Join Whatsapp Group. Join now!
Aster MIMS 10/10/2023

ഷാനവാസ് എം പി യുടെ നിര്യാണത്തില്‍ അനുശോചനം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് ലോക്സഭാ മണ്ഡലം എം പിയും, കറകളഞ്ഞ രാഷ്ട്രീയ നേതാവുമായിരുന്ന എം ഐ ഷാനവാസിന്റെ നിര്യാണത്തില്‍ മംഗല്‍പാടി മണ്ഡലം കോണ്‍ഗ്രസ് Kasaragod, Kerala, news, Death, Top-Headlines, Congress, Committee, Condolence for Shanavas MP
കാസര്‍കോട്: (www.kasargodvartha.com 21.11.2018) മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വയനാട് ലോക്സഭാ മണ്ഡലം എം പിയും, കറകളഞ്ഞ രാഷ്ട്രീയ നേതാവുമായിരുന്ന എം ഐ ഷാനവാസിന്റെ നിര്യാണത്തില്‍ മംഗല്‍പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പാന്‍ക്രിയാസ് ശസ്ത്രക്രിയ നടത്തിയിട്ടുളള അദ്ദേഹത്തിന് ദീര്‍ഘനാളായി ആരോഗ്യപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. കരള്‍ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നവംബര്‍ ഒന്നിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് നവംബര്‍ രണ്ടിന് കരള്‍ മാറ്റ ശസ്ത്രക്രിയയും നടത്തിയിരുന്നു. എന്നാല്‍ അണുബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

പ്രശസ്ത അഭിഭാഷകനായിരുന്ന ഇബ്രാഹിംകുട്ടിയുടെയും നൂര്‍ജഹാന്‍ ബീഗത്തിന്റെയും മകനായി 1951 സെപ്റ്റംബര്‍ 22ന് കോട്ടയത്താണ് ഷാനവാസിന്റെ ജനനം. കെ എസ് യുവിലൂടെയാണ് ഷാനവാസിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1972-73 കാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയര്‍മാന്‍, 1978 ല്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്, 1983ല്‍ കെ പി സി സി ജോയന്റ് സെക്രട്ടറി, 1985ല്‍ കെ പി സി സി വൈസ് പ്രസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

തികഞ്ഞ മതേതര വാദിയായ അദ്ദേഹത്തിന്റെ വിയോഗം കോണ്‍ഗ്രസിനും, രാജ്യത്തിനും വലിയ നഷ്ടമാണെന്ന് അനുശോചന സന്ദേശത്തില്‍ ഒ.എം റഷീദ് പറഞ്ഞു. പ്രസിഡന്റ് സത്യന്‍ സി ഉപ്പള അധ്യക്ഷത വഹിച്ചു. ഖാദര്‍ പി എം, ഓം കൃഷ്ണ, ഇബ്രാഹിം കോട്ട, ബാബു, മൊയ്നു പൂനാ, വിജയന്‍, അല്‍മേഡ ഡിസൂസ, ബദറു, ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സാമൂഹിക പ്രതിബദ്ധതയുള്ള നേതാവായിരുന്നു ഷാനവാസ് എംപി: എസ് കെ എസ് എസ് എഫ് 

കാസര്‍കോട്: രാഷ്ട്രീയത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ തന്നെ മതപരമായ വിശ്വാസങ്ങളിലും നിലപാടുകളിലും വെള്ളം ചേര്‍ക്കാത്തതും സാമൂഹിക പ്രതിബദ്ധതയുള്ള നേതാവായിരുന്നു മരണപ്പെട്ട ഷാനവാസ് എം പിയെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി, ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസി, സൈബര്‍ വിംഗ് സംസ്ഥാന വൈസ് ചെയര്‍മാന്‍ ഇര്‍ഷാദ് ഹുദവി ബെദിര, ജില്ലാ ട്രഷറര്‍ ശറഫുദ്ദീന്‍ കുണിയ, ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി യൂനുസ് ഫൈസി പെരുമ്പട്ട എന്നിവര്‍ അനുശോചിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Top-Headlines, Congress, Committee, Condolence for Shanavas MP
  < !- START disable copy paste -->