Join Whatsapp Group. Join now!
Aster MIMS 10/10/2023

കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും റെയ്ഡ്, ക്രമക്കേട് കണ്ടെത്തി, റിപോര്‍ട്ട് സമര്‍പ്പിച്ചു

ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം വെള്ളരിക്കുണ്ട് താലൂക്കിലെ ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും പരിശോധന. റെയ്ഡില്‍ നിരവധി കടകളില്‍ ക്രമക്കേട് കണ്ടെത്തി. Kasaragod, Kerala, news, Raid, District Collector, Top-Headlines, Collector's order; Raid in shops
വെള്ളരിക്കുണ്ട്: (www.kasargodvartha.com 23.11.2018) ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം വെള്ളരിക്കുണ്ട് താലൂക്കിലെ ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും പരിശോധന. റെയ്ഡില്‍ നിരവധി കടകളില്‍ ക്രമക്കേട് കണ്ടെത്തി. ഗാര്‍ഹികാവശ്യത്തിനുള്ള അഞ്ച് സബ്സിഡി പാചകവാതക സിലിന്‍ഡറുകള്‍ പരിശോധനയില്‍ പിടിച്ചെടുക്കുകയും ചെയ്തു. വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, ആവശ്യമായ ലൈസന്‍സ് കൈവശം വെയ്ക്കാതിരിക്കുക തുടങ്ങിയ 14 കേസുകളിലായാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്.

മൊത്തം 19 വ്യാപാരസ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ക്രമക്കേട് സംബന്ധിച്ച് കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ മുരളീധരന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ദിലീപ് കെ നായര്‍, സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ മധു കരിമ്പില്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ടി.പി പവിത്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

Photo: File



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Raid, District Collector, Top-Headlines, Collector's order; Raid in shops
  < !- START disable copy paste -->