Join Whatsapp Group. Join now!
Aster MIMS 10/10/2023

സിറ്റി ഗ്യാസ് പദ്ധതിയില്‍ കാസര്‍കോടും, ഇനി മുതല്‍ അടുക്കളയിലേക്ക് ഗ്യാസ് നേരിട്ടെത്തും, ഉദ്ഘാടനം 22ന്

സിറ്റി ഗ്യാസ് പദ്ധതിയില്‍ കാസര്‍കോടും. ഇനി മുതല്‍ അടുക്കളയിലേക്ക് ഗ്യാസ് നേരിട്ടെത്തും. News, Kasaragod, Kerala, Gas, inauguration,
കാസര്‍കോട്:(www.kasargodvartha.com 20/11/2018) സിറ്റി ഗ്യാസ് പദ്ധതിയില്‍ കാസര്‍കോടും. ഇനി മുതല്‍ അടുക്കളയിലേക്ക് ഗ്യാസ് നേരിട്ടെത്തും. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ കൂടി പാചകവാതകം അടുക്കളയിലേക്ക് നേരിട്ടെത്തിക്കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനം 22ന് തുടക്കമാകും. കാസര്‍കോടിനെ കൂടാതെ കണ്ണൂര്‍, വയനാട്, കോഴിക്കോട്,മലപ്പുറം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളാണ് സിറ്റി ഗ്യാസ് പദ്ധതിയുടെ കീഴിലാകുന്നത്്.

എട്ടുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കുന്നു. സിറ്റി ഗ്യാസ് പദ്ധതിയുടെ ഒമ്പതാം ടെന്‍ഡറാണിത്. ഇന്ത്യന്‍ ഓയിലിന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായാണ് പദ്ധതി നടപ്പിലാക്കുന്നത്. പൈപ്പിടുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ലഭിച്ചാലുടന്‍ നിര്‍മ്മാണ ജോലികള്‍ ആരംഭിക്കാനാണ് പരിപാടി.

News, Kasaragod, Kerala, Gas, inauguration,City gas project in Kasaragod, inauguration on 22

കൊച്ചിയിലെ എല്‍ എന്‍ ജി ടെര്‍മിനലില്‍ ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകമാണ് പൈപ്പുകള്‍ വഴി അടുകളയിലേക്ക് നേരിട്ട് എത്താന്‍ പോകുന്നത്. പദ്ധതിയുടെ അടുത്ത ടെന്‍ഡറില്‍ തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കേരള മേധാവി പിഎസ് മണി വ്യക്തമാക്കുന്നു.

22 ന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രിയാണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. വെബ്കാസ്റ്റ് വഴി ഉദ്ഘാടനം ടെലികാസ്റ്റ് ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Gas, inauguration,City gas project in Kasaragod, inauguration on 22