Join Whatsapp Group. Join now!
Aster MIMS 10/10/2023

ആശുപത്രികളെ രോഗീ സൗഹൃദമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

ആശുപത്രികളെ രോഗീ സൗഹൃദമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബദിയടുക്ക ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ Kasaragod, Kerala, news, Badiyadukka, Pinarayi-Vijayan, Top-Headlines, Chief Minister Pinarayi Vijayan on Hospitals
ബദിയടുക്ക: (www.kasargodvartha.com 25.11.2018) ആശുപത്രികളെ രോഗീ സൗഹൃദമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബദിയടുക്ക ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ ആശുപത്രി ബ്ലോക്കിന്റെ നിര്‍മ്മാണോദ്ഘാനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാധാരണക്കാര്‍ ആദ്യം ചികിത്സ തേടിയെത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ ആധുനിക വത്കരണമാണ് നടപ്പാക്കുന്നത്. നൂറിലേറെ കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ ഈ ലക്ഷ്യത്തിലേക്ക് എത്തി കൊണ്ടിരിക്കുകയാണ്.

600 ഓളം പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബ ആരോഗ്യ കേന്ദ്രമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. രണ്ട് വര്‍ഷത്തിനകം കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ ആശുപത്രി ബ്ലോക്ക് നിര്‍മ്മാണം പൂര്‍ത്തിയാവും. ആരോഗ്യരംഗത്ത് വലിയ മാറ്റം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രളയം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ജില്ലയിലെ ആരോഗ്യ മേഖലയുടെ വളര്‍ച്ചയില്‍ വിട്ടുവീഴ്ച ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു.

പരിപാടിയില്‍ സ്ഥലം എം എല്‍ എ എന്‍ എ നെല്ലിക്കുന്നിനെ മുഖ്യാതിഥിയാക്കി ഒതുക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനാല്‍ ശനിയാഴ്ച രാത്രിയോടെ ബ്രോഷര്‍ മാറ്റയടിക്കുകയും എന്‍ എ നെല്ലിക്കുന്നിനെ സ്വാഗത പ്രാസംഗികനാക്കുകയും ചെയ്തിരുന്നു. എന്‍ എ നെല്ലിക്കുന്ന് തന്നെയാണ് ചടങ്ങില്‍ സ്വാഗതം പറഞ്ഞത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, Pinarayi-Vijayan, Top-Headlines, Chief Minister Pinarayi Vijayan on Hospitals
  < !- START disable copy paste -->