city-gold-ad-for-blogger

ലോഡ്ജില്‍ താമസിച്ച് ഉടമയെ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 3 ലക്ഷം രൂപയും ഇന്നോവ കാറും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 13.11.2018) ലോഡ്ജില്‍ താമസിച്ച് ഉടമയെ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് കബളിപ്പിച്ച് മൂന്ന് ലക്ഷം രൂപയും ഇന്നോവ കാറും തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. വിദ്യാനഗറിലെ മുഹമ്മദ് ഷെയ്ഷാദിനെ (24) യാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്. 2016 നവംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവിലാണ് യുവാവ് തട്ടിപ്പ് നടത്തിയത്. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിലെ എമിറേറ്റ്സ് റീജന്‍സി ഉടമ ആലംപാടി റഹ് മാനിയ നഗറിലെ ഹമീദലിയാണ് കബളിപ്പിക്കപ്പെട്ടത്.

ഹമീദലി നല്‍കിയ പരാതിയില്‍ യുവാവിനെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. മംഗളൂരുവില്‍ ഹോട്ടല്‍ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞാണ് ഹമീദലിയില്‍ നിന്നും മൂന്ന് ലക്ഷം രൂപ കൈക്കലാക്കിയത്. പിന്നാലെ ബിസിനസ് ആവശ്യത്തിനാണെന്ന് പറഞ്ഞ് ഇന്നോവ കാറും കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ലോഡ്ജില്‍ താമസിച്ച വകയില്‍ 90,000 രൂപയും നല്‍കാനുണ്ടെന്നും ഹമീദലി പോലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ ഷെയ്ഷാദ് കുറ്റിപ്പുറത്ത് താമസിച്ചു വരുന്നുണ്ടെന്ന രഹസ്യം വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി യുവാവിനെ പിടികൂടുകയായിരുന്നു. എസ്.ഐ മാരായ പി അജിത്ത് കുമാര്‍, കെ.പി.വി രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഉബൈദുല്ല എന്നു പേരുള്ള കൂട്ടുപ്രതിയും ഇയാള്‍ക്കുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ലോഡ്ജില്‍ താമസിച്ച് ഉടമയെ ബിസിനസ് തുടങ്ങാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 3 ലക്ഷം രൂപയും ഇന്നോവ കാറും തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Youth, arrest, Top-Headlines, Crime, Cheating case accused arrested
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia