city-gold-ad-for-blogger

മാനവികതാബോധം പരിരക്ഷിക്കണം: സി ടി അഹമ്മദലി

ബദിയടുക്ക:(www.kasargodvartha.com 01/11/2018) മാനവികതയും മത സൗഹാര്‍ദവും രാജ്യത്തിന്റെ പൈതൃകവും അഖണ്ഡതയുമാണെന്നും അത് നില നിര്‍ത്തുകയും പരിരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും ബാധ്യതയാണെന്നും മുന്‍ മന്ത്രി സി ടി അഹമ്മദലി പ്രസ്താപിച്ചു. പുതുക്കി പണിത ബീജന്തടുക്ക മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഉദ്ഘാടനത്തിന്റെ ഭാഗമായുള്ള സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബീജന്തടുക്ക ഖത്തീബ് ഹസൈനാര്‍ ഫൈസി അധ്യക്ഷത വഹിച്ചു. മാലിക്ക് ദീനാര്‍ വലിയ ജുമാ മസ്ജിദ് ഖത്തീബ് മജീദ് ബാഖവി ഉദ്‌ബോധന പ്രസംഗം നടത്തി. ബദിയടുക്ക മര്‍തോമ കേളേജ് ഡയറക്ടര്‍ ഫാദര്‍ മാത്യു സാമുവല്‍ മുഖ്യാതിഥിയായി സംബന്ധിച്ചു. പൗര പ്രമുഖരായ അബ്ദുര്‍ റഹ് മാന്‍ കെ കെ, മുഹമ്മദ് കുഞ്ഞി ചെറിയ, മൊയ്തീന്‍ കുഞ്ഞി, ബാപ്പുഞ്ഞി, മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

മാനവികതാബോധം പരിരക്ഷിക്കണം: സി ടി അഹമ്മദലി


ബദിയടുക്ക ഗ്രാമ പഞ്ചായത്ത് പ്രസിണ്ട് കെ എന്‍ കൃഷ്ണ ഭട്ട്, മാഹിന്‍ കേളോട്ട്, ബദ് രിയ മുഹമ്മദ്, അബൂബക്കര്‍ സഅദി നെക്രാജെ, മുഹമ്മദ് മൗലവി മുണ്ടോള്‍, മുസാബി ചെര്‍ക്കള, തിരുപതി കുമാര്‍ ഭട്ട്, കോട്ട അബ്ദുര്‍ റഹ് മാന്‍, മുനീര്‍ സി എച്ച്, ശങ്കരന്‍ കനകപ്പാടി, നാരായണ ബാറട്ക്ക, സയ്യിദ് അലവി ഹനീഫി, ഹാരിസ് സഖാഫി, കരുണാകരന്‍ ബദിയടുക്ക, മൊയ്തീന്‍ കുട്ടി പിലാങ്കട്ട, ഇബ്രാഹിം ചിസ്തിയ, ഹസൈനാര്‍ ബോള്‍ക്കട്ട, ഹാജി അബ്ദുര്‍ റഹ് മാന്‍ കെ കെ വലപ്പ്, ഹസൈനാര്‍ ഹാജി മാളിക, സലാം മായിലംകൂടി, ബഷീര്‍ ബീജന്തടുക്ക, റഫീഖ് കോളാരി, ഹനീഫ് ബി പി, റസാഖ് മീത്തല്‍, മുനീര്‍ കെ ടി, രാമ നായക്, സീന ബീജന്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Badiyadukka,Kasaragod, Kerala,C T Ahmedali statement

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia