Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് വാര്‍ഡുകളും എല്‍ ഡി എഫ് നിലനിര്‍ത്തി, ഒരു വാര്‍ഡില്‍ രണ്ടാം സ്ഥാനത്തുള്ള ബി ജെ പി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് വാര്‍ഡുകളും എല്‍ ഡി എഫ് നിലനിര്‍ത്തി. ബേഡഡുക്ക പഞ്ചായത്തിലെ അഞ്ചാം Kasaragod, Kerala, news, Top-Headlines, CPM, BJP, by-election, Congress, By election; LDF won
കാസര്‍കോട്: (www.kasargodvartha.com 30.11.2018) തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ രണ്ട് വാര്‍ഡുകളും എല്‍ ഡി എഫ് നിലനിര്‍ത്തി. ബേഡഡുക്ക പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ബീംബുങ്കാല്‍, കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ചെറിയാക്കര എന്നിവിടങ്ങളിലാണ് എല്‍ ഡി എഫ് വാര്‍ഡ് നിലനിര്‍ത്തിയത്.

ബീംബുങ്കാലില്‍ സി പി എമ്മിലെ ബിജു തായല്‍ ആണ് വിജയിച്ചത്. 543 വോട്ടിന്റെ ഭൂരിപക്ഷത്തിലെ കോണ്‍ഗ്രസിലെ കുഞ്ഞികൃഷ്ണന്‍ മാടക്കലിനെ പരാജയപ്പെട്ടത്. കുഞ്ഞികൃഷ്ണന് 185 വോട്ടും, ബി ജെ പി യിലെ സദാശിവന്‍ ചേരിപ്പാടിക്ക് 143 വോട്ടും ലഭിച്ചു. കഴിഞ്ഞ തവണ ബി ജെ പിക്ക് കഴിഞ്ഞ തവണ ബി ജെ പിക്ക് 231 വോട്ടും കോണ്‍ഗ്രസിന് 86 വോട്ടുമാണ് ലഭിച്ചത്. ഇത്തവണ ബി ജെ പിയെ പിന്തള്ളി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ തവണത്തേക്കാള്‍ സി പി എമ്മിന് ഇവിടെ വോട്ട് കുറഞ്ഞിട്ടുണ്ട്.

കയ്യൂര്‍ - ചീമേനി പഞ്ചായത്തിലെ ചെറിയാക്കരയില്‍ സി പി എമ്മിലെ പി ഇന്ദിര 300 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. 657 വോട്ടുകളാണ് ഇന്ദിര നേടിയത്. യു ഡി എഫിന്റെ കെ പ്രിയ 357 വോട്ട് നേടി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, CPM, BJP, by-election, Congress, By election; LDF won
  < !- START disable copy paste -->