തൃക്കരിപ്പൂര്‍: (www.kasargodvartha.com 26.11.2018) വലിയപറമ്പ റേഷന്‍ഷോപ്പിപ്പിനു പടിഞ്ഞാറുകടലില്‍ കരയോടു ചേര്‍ന്ന് മത്സ്യബന്ധനബോട്ട് കരയ്ക്കടിഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ഞായറാഴ്ച രാത്രി പത്തോടെ അഴിക്കലില്‍ നിന്നും ഗോവയിലേക്ക് മത്സ്യ ബന്ധനത്തിനു പുറപ്പെട്ട ഷിബുവിന്റെ ഉടമസ്ഥതയിലുള്ള 'ന്യൂ നായകി' എന്ന തമിഴ്‌നാട് രജിസ്ട്രേഷനുള്ള ബോട്ടാണ് അപകടത്തില്‍ പെട്ടു കരയ്ക്കടിഞ്ഞത്.
വിവരമറിഞ്ഞ് തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പോലീസും ഫിഷറീസിന്റെ റെസ്‌ക്യൂ ബോട്ടും നാട്ടുകാരും മറ്റു ബോട്ടുകളും ചേര്‍ന്ന് ഇതിലുണ്ടായിരുന്ന ഒരു മലയാളിയടക്കം പന്ത്രണ്ടു ജീവനക്കാരേയും രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ബോട്ടിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. ഷിബു, വേല്‍ മുരുകന്‍, ഷാബു, ബിജു, ചന്ദ്രന്‍, സീ മോന്‍, ജോണ്‍സ്, ചിന്നപ്പ, രവിചന്ദ്രന്‍ ,തങ്കവേലു, പട്ടം, കുമാര്‍ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. തീദേശ പോലീസ് എസ് ഐ സുരേഷ് കെ, സീനിയര്‍സിവില്‍ പോലീസ് ഓഫീസര്‍ കെ.വി.പ്രദീപ് തുടങ്ങിയ പോലീസുകാരും സംഭവസ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Trikaripur, Boat accident; 12 Sea men rescued
< !- START disable copy paste -->