city-gold-ad-for-blogger

എസ്പി യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് സ്ത്രീകളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച്; പിന്നാമ്പുറത്ത് ബിജെപി

കൊച്ചി: (www.kasargodvartha.com 24.11.2018) ശബരിമലയില്‍ കേന്ദ്രമന്ത്രിയെ ചോദ്യം ചെയ്ത എസ്പി യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് സ്ത്രീകളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച് നടത്തും. പിന്നാമ്പുറത്ത് കരുനീക്കങ്ങളുമായി ബിജെപി. തൃശൂരിലെ ഓഫീസിലേക്കാണ് സ്ത്രീകളുടെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

എസ്പി യതീഷ് ചന്ദ്ര നിലക്കലില്‍ കേന്ദ്രമന്ത്രി ഉള്‍പ്പെടെയുള്ളവരോട് മോശമായി പെരുമാറിയതില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച രാവിലെ 11 മണിക്ക് തേക്കിന്‍കാട് മൈതാനിയില്‍ വച്ച് പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുന്നത്. ശബരിമലയില്‍ ഡ്യൂട്ടിയിലുള്ള എസ്പി യതീഷ് ചന്ദ്രയോട് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അനുവദിച്ചിരുന്നില്ല.

അതേസമയം എസ് പി മന്ത്രിയോട് അപകടമുണ്ടായാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നും ചോദിച്ചു. എന്നാല്‍ യതീഷ് ചന്ദ്രയുടെ സംസാരത്തില്‍ അപാകതകള്‍ സംഭവിച്ചിട്ടില്ല എന്ന് മുഖ്യ മന്ത്രി അറിയിക്കുകയും ചെയ്തു. യതീഷ് ചന്ദ്രയെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

എസ്പി യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് സ്ത്രീകളെ അണിനിരത്തി പ്രതിഷേധ മാര്‍ച്ച്; പിന്നാമ്പുറത്ത് ബിജെപി

Keywords:  Kerala, Kochi, news, Top-Headlines, Police, Protest, Thrissur, BJP will conducts march against SP Yatheesh Chandra 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia