Join Whatsapp Group. Join now!
Aster MIMS 10/10/2023

നാടിന്റെ ഉറക്കം കെടുത്തി രാത്രിയിലെ അക്രമങ്ങള്‍; മലഞ്ചരക്ക് വ്യാപാരിയുടെ ഇരുനില വീടിനു നേരെ മദ്യകുപ്പിയെറിഞ്ഞ സംഭവത്തില്‍ കാറിനെ കുറിച്ച് സൂചന, സി സി ടി വി ദൃശ്യം ലഭിച്ചു

നാടിന്റെ ഉറക്കം കെടുത്തി രാത്രിയിലെ അക്രമങ്ങള്‍ പതിവാകുന്നു. കുറ്റിക്കോല്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് രാത്രിയിലെ അക്രമങ്ങള്‍ വ്യാപകമായിരിക്കുന്നത്. ഒരാഴ്ച Kasaragod, Kerala, news, Attack, Assault, Top-Headlines, Crime, Attack incident; got hint about car
കുറ്റിക്കോല്‍: (www.kasargodvartha.com 23.11.2018) നാടിന്റെ ഉറക്കം കെടുത്തി രാത്രിയിലെ അക്രമങ്ങള്‍ പതിവാകുന്നു. കുറ്റിക്കോല്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമാണ് രാത്രിയിലെ അക്രമങ്ങള്‍ വ്യാപകമായിരിക്കുന്നത്. ഒരാഴ്ച മുമ്പ് മലഞ്ചരക്ക് വ്യാപാരി റെജിയുടെ ഇരുനില വീടിനു നേരെ മദ്യകുപ്പിയെറിഞ്ഞ സംഭവത്തില്‍ അക്രമികള്‍ എത്തിയ കാറിനെ കുറിച്ച് പോലീസിന് സൂചന ലഭിച്ചതായി അറിയുന്നു. വീടിന് സമീപത്തെ ഒരു കടയുടെ സി സി ടി വിയില്‍ കാറിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

ബന്തടുക്ക ഭാഗത്തു നിന്നും അമിത വേഗതയില്‍ വന്ന കാര്‍ രാത്രി 10.50 മണിയോടെ റെജിയുടെ വീടിനു മുന്നില്‍ നിര്‍ത്തുകയും അതില്‍ നിന്നും ഒരാള്‍ ഡോര്‍ തുറന്ന് പുറത്തേക്ക് ഇറങ്ങിവന്ന് വീടിനു നേര്‍ക്ക് കുപ്പിയെറിയുന്നതും സി സി ടി വി ദൃശ്യത്തിലൂടെ വ്യക്തമായിട്ടുണ്ട്. ഒരു സ്വിഫ്റ്റ് കാറാണിതെന്നാണ് സംശയിക്കുന്നത്. അടുത്തിടെ നാട്ടിലെത്തിയ ഒരു പ്രവാസി വാടകയ്ക്ക് എടുത്ത കാറാണിതെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്. കുറ്റിക്കോല്‍ പുളുവിഞ്ചിയിലെ ഇരുനില വീടിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന 13 ലക്ഷത്തിന്റെ ടെയോട്ട യാരിസ് കാറിന് മുന്നിലാണ് മദ്യക്കുപ്പി വീണുടഞ്ഞത്. ഭാഗ്യം കൊണ്ടാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്.

ഈ സംഭവം നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിലെ നാലെട്ടുകാരന്‍ എന്ന ആചാരക്കാരനായ രാജഗോപാലന്റെ വീടിനു നേര്‍ക്കും കല്ലേറും നടന്നിരുന്നു. രാത്രിയുടെ മറവില്‍ നാട്ടില്‍ സമാധാനം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം അക്രമങ്ങളെന്നാണ് നാട്ടുകാര്‍ കരുതുന്നത്. രാജഗോപാലന്റെ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നിരുന്നു. ഇൗ രണ്ട് സംഭവത്തിലും ഇതുവരെ ആരെയും പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. റെജിയുടെ വീടിന് കുപ്പിയെറിഞ്ഞ ദിവസം കരിവേടകം മൊബൈല്‍ ടവറിന് കീഴില്‍ സംശയാസ്പദമായ രീതിയില്‍ നാല് ഫോണ്‍ കോളുകള്‍ ഉണ്ടായതായി സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതായും സൂചന പുറത്തുവന്നിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചു ഇപ്പോള്‍ അന്വേഷണം നടക്കുന്നുണ്ട്.

കുറ്റിക്കോല്‍ ടൗണിലെ മറ്റ് കടകളിലെ സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു വരുന്നുണ്ട്. വ്യാപാരിയുടെ വീടിനു നേരെയുണ്ടായ അക്രമത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് കെ അഹ് മദ് ഷരീഫ് അപലപിക്കുകയും പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Attack, Assault, Top-Headlines, Crime, Attack incident; got hint about car
  < !- START disable copy paste -->