Join Whatsapp Group. Join now!
Aster MIMS 10/10/2023

ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറിനു സമീപത്തു വെച്ച് 10 വയസുകാരിയുടെ ദേഹത്ത് കയറിപ്പിടിച്ച 60 കാരന്‍ പിടിയില്‍

10 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ദേഹത്ത് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 60കാരനായ ലോട്ടറി വില്‍പ്പനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മട്ടംവയല്‍ Kasaragod, Kerala, news, Kanhangad, Top-Headlines, Crime, Molestation, 60 year old held for molesting child
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.11.2018) 10 വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ദേഹത്ത് പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 60കാരനായ ലോട്ടറി വില്‍പ്പനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്മട്ടംവയല്‍ ആലയിലെ മരുതോടന്‍ തമ്പാന്‍ നായരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച സന്ധ്യക്ക് ആറുമണിയോടെ ബസ് വെയ്റ്റിംഗ് ഷെല്‍ട്ടറിനടുത്തുവെച്ചാണ് പെണ്‍കുട്ടിയെ ഇയാള്‍ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ തമ്പാന്‍ നായരെ പിടികൂടി കൈകാര്യം ചെയ്ത ശേഷം ഹൊസ്ദുര്‍ഗ് പോലീസിന് കൈമാറുകയായിരുന്നു. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Crime, Molestation, 60 year old held for molesting child
  < !- START disable copy paste -->