Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്ത്രീകള്‍ക്ക് സാന്ത്വനമേകാന്‍ സ്നേഹിത; കാസര്‍കോട് ജില്ലയില്‍ പരിഹരിച്ചത് 347 കേസുകള്‍

സ്ത്രീകള്‍ക്ക് സാന്ത്വനമേകാന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ന്റെ നേത്യത്വത്തില്‍ രൂപീകരിക്കപ്പെട്ട സ്നേഹിതയിലൂടെ പരിഹരിക്കപ്പെട്ടത് 347 കേസുകള്‍. കഴിഞ്ഞ വര്‍ഷം ആരംഭിച്ച Kasaragod, Kerala, news, District, case, 347 complaints solved in Snehitha
കാസര്‍കോട്: (www.kasargodvartha.com 19.11.2018) സ്ത്രീകള്‍ക്ക് സാന്ത്വനമേകാന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ന്റെ നേത്യത്വത്തില്‍ രൂപീകരിക്കപ്പെട്ട സ്നേഹിതയിലൂടെ പരിഹരിക്കപ്പെട്ടത് 347 കേസുകള്‍. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്നേഹിത പൊതുസ്ഥലങ്ങളില്‍ നിന്നുള്ള പീഡനം, ഭര്‍തൃപീഡനം, ഗാര്‍ഹികപീഡനം തുടങ്ങി എല്ലാ വിധ പ്രതിസന്ധി ഘട്ടങ്ങളിലും സ്ത്രീകള്‍ക്ക് കൈത്താങ്ങായി ഒപ്പമുണ്ട്. ഏതു പ്രതിസന്ധി ഘട്ടത്തിലും സ്നേഹിതക്ക് കീഴിലെ ഷെല്‍റ്റര്‍ ഹോമില്‍ സ്ത്രീകള്‍ക്ക് അഭയം തേടാം. മൂന്ന് ദിവസത്തിനുള്ളില്‍ അവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തുന്നു എന്നതാണ് സ്നേഹിതയുടെ പ്രത്യേകത. ഇവിടെ സ്ത്രീകള്‍ക്കാവശ്യമായ കൗണ്‍സിലിംഗ് കൊടുക്കുന്നു. മഹിളാ മന്ദിരത്തിലേക്ക് മാറ്റേണ്ടവരെ അങ്ങോട്ടേക്ക് മാറ്റുകയും ചെയ്യുന്നു. ജില്ലയില്‍ കാഞ്ഞങ്ങാട് ആവിക്കരയിലാണ് സ്നേഹിത ഷെല്‍റ്റര്‍ഹോം.

സ്നേഹിതയുടെ പരിഗണിച്ച അമ്പതോളം വിവാഹമോചന കേസുകളില്‍ 48 കേസുകളും പരിഹരിക്കാന്‍ പറ്റിയിട്ടുണ്ട്. കൂടാതെ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് അവര്‍ക്ക് ആവശ്യമായ ചികിത്സയും നല്‍കുന്നുണ്ട്. മാനസിക കേന്ദ്രത്തില്‍ എത്തിച്ച രോഗികള്‍ പിന്നീട് സ്നേഹിതയുടെ തുടര്‍ നിരീക്ഷണത്തിലായിരിക്കും. അവരെ രോഗവിമുക്തരാകുന്നത് വരെ സ്നേഹിത കൂടെ നില്‍ക്കും. ഇങ്ങനെ പതിനേഴ് പേരെ സാധാരണജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍  സ്നേഹിതയ്ക്ക് സാധിച്ചു. ഇതിനെല്ലാം പുറമേ മാനസിക-ശാരീരിക പീഡനങ്ങളനുഭവിച്ച കുട്ടികള്‍ക്ക് കൗണ്‍സിലിംഗും നല്‍കുന്നു.

ജില്ലയിലെ വിവിധ പഞ്ചായത്ത്, നഗരസഭ സ്നേഹിത വഴി പരിഹരിച്ച കേസുകളുടെ എണ്ണം ചുവടെ ചേര്‍ക്കുന്നു.  പഞ്ചായത്ത്-നഗരസഭ, കേസുകളുടെ എണ്ണം എന്നീ ക്രമത്തില്‍. കാഞ്ഞങ്ങാട് -45, മീഞ്ച - 1, അജാനൂര്‍-20, മടിക്കൈ- 12, പള്ളിക്കര-10, പുല്ലൂര്‍പെരിയ-3, ഉദുമ- 10, ചെറുവത്തൂര്‍-10, ചീമേനി-8, പടന്ന-17, പിലീക്കോട് -6, തൃക്കരിപ്പൂര്‍ - 12, വലിയപറമ്പ് - 2, നീലേശ്വരം-20, കാസര്‍കോട് -20, ബദിയഡുക്ക -10, ചെമ്മനാട് -13, ചെങ്കള- 5, കുമ്പള - 8, മധൂര്‍ -10, മൊഗ്രാല്‍പുത്തൂര്‍-9, കാറഡുക്ക-8, ബെള്ളൂര്‍-7, ദേലംമ്പാടി-6, കുംമ്പടാജെ-5, കുറ്റിക്കോല്‍-12, ബേഡഡുക്ക-5, മുളിയാര്‍-4, ബളാല്‍-12, കോടോംബള്ളൂര്‍-3, ഈസ്റ്റ്എളേരി-2, കരിന്തളം-10, കള്ളാര്‍- 2, പനത്തടി- 6, വെസ്റ്റ് എളേരി- 5, മംഗല്‍പാടി- 2, മഞ്ചേശ്വരം- 2, പുത്തിഗെ- 2, വോര്‍ക്കാടി- 2, എന്‍മകജെ- 0.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, District, case, 347 complaints solved in Snehitha 
  < !- START disable copy paste -->