ഉള്ളാള്‍: (www.kasargodvartha.com 15.11.2018) കാസര്‍കോട് സ്വദേശികളായ മൂന്ന് അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളെ ഉള്ളാള്‍ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശികളായ ഷാഹിര്‍ (23), മുഹമ്മദ് ആദില്‍ (26), അബ്ദുല്‍ മുനവ്വര്‍ എന്ന മുന്ന (21) എന്നിവരെയാണ് ഉള്ളാള്‍ പോലീസ് അറസ്റ്റു ചെയ്തത്. ഉള്ളാള്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാല് കേസുകളും, മംഗളൂരു സൗത്ത് പോലീസ് സ്‌റ്റേഷനില്‍ ആറു കേസുകളും, മംഗളൂരു നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ രണ്ട് കേസുകളും, ഉര്‍വ പോലീസ് സ്‌റ്റേഷനില്‍ രണ്ടു കേസുകളും സംഘത്തിനെതിരെ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
നിരവധി ബൈക്കുകളാണ് സംഘം കവര്‍ച്ച ചെയ്ത് കടത്തിക്കൊണ്ടുപോയത്. കവര്‍ച്ച ചെയ്യുന്ന ബൈക്കുകള്‍ നമ്പര്‍ പ്ലേറ്റ് മാറ്റി വില്‍പന നടത്തുകയാണ് ചെയ്തുവന്നിരുന്നത്. ഇത്തരത്തില്‍ സംഘം കവര്‍ച്ച ചെയ്ത 15 ഓളം ബൈക്കുകള്‍ പോലീസ് കണ്ടെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mangalore, news, kasaragod, Kerala, Top-Headlines, Robbery, Crime, Bike-Robbery, ullal, 3-interstate-vehicle-thieves-arrested
< !- START disable copy paste -->
Keywords: Mangalore, news, kasaragod, Kerala, Top-Headlines, Robbery, Crime, Bike-Robbery, ullal, 3-interstate-vehicle-thieves-arrested
< !- START disable copy paste -->