Join Whatsapp Group. Join now!
Aster MIMS 10/10/2023

ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിക്കെതിരെ കുറ്റം തെളിയിക്കാനായില്ല; വനത്തില്‍ അതിക്രമിച്ചു കടന്നതിന് ഒരു വര്‍ഷം തടവിനും 5,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു

ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിക്കെതിരെ കുറ്റം തെളിയിക്കാനായില്ല. News, Kasaragod, Kerala,
കാസര്‍കോട്:(www.kasargodvartha.com 14/11/2018) ചന്ദനം മുറിച്ചു കടത്താന്‍ ശ്രമിച്ചുവെന്ന കേസില്‍ പ്രതിക്കെതിരെ കുറ്റം തെളിയിക്കാനായില്ല. വനത്തില്‍ അതിക്രമിച്ചു കടന്നതിന് പ്രതിയെ ഒരു വര്‍ഷം തടവിനും 5,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. അഡൂര്‍ ഉര്‍ഡൂരിലെ സിദ്ദീഖിനെ (34)യാണ് സി ജെ എം കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.

2012 ഒക്ടോബര്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറഡുക്ക റിസര്‍വ്വ് ഫോറസ്റ്റിലെ ചന്ദനം പാറയില്‍ നിന്നു ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ചുവെന്നാണ് സിദ്ദീഖിനെതിരെ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ്. എന്നാല്‍ ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിച്ചുവെന്ന കുറ്റം തെളിയിക്കാനായില്ല.

 News, Kasaragod, Kerala, News, Kasaragod, Kerala, 1 year imprisonment for youth

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords: News, Kasaragod, Kerala, 1 year imprisonment for youth