Join Whatsapp Group. Join now!
Aster MIMS 10/10/2023

ആള്‍താമസമില്ലാത്ത വീട്ടില്‍ ചീട്ടുകളി; അറസ്റ്റിനു പിന്നാലെ പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാക്കള്‍ മര്‍ദനം

ആള്‍താമസമില്ലാത്ത വീട്ടില്‍ ചീട്ടുകളി നടത്തുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടിയതിനു പിന്നാലെ പിന്നാലെ പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാക്കള്‍ മര്‍ദനം. Kasaragod, Kerala, news, Kumbala, Top-Headlines, Assault, Attack, Crime, Youths attacked by Gang
കുമ്പള: (www.kasargodvartha.com 22.10.2018) ആള്‍താമസമില്ലാത്ത വീട്ടില്‍ ചീട്ടുകളി നടത്തുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടിയതിനു പിന്നാലെ പിന്നാലെ പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാക്കള്‍ മര്‍ദനം. നായ്ക്കാപ്പിലെ പവന്‍ (21), കുമ്പളയിലെ ഭരത് (22), നിതേഷ് (23) എന്നിവരാണ് അക്രമത്തിനിരയായത്. പരിക്കേറ്റ ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാത്രിയാണ് സംഭവം. കുമ്പള ശാന്തിപ്പള്ളത്ത് ആള്‍താമസമില്ലാത്ത വീട്ടില്‍ ചീട്ടുകളിയിലേര്‍പെട്ട സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 46 പേര്‍ക്കെതിരെ കേസെടുക്കുകയും 1.68 ലക്ഷം രൂപയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിന് വിവരം നല്‍കിയെന്നാരോപിച്ച് യുവാക്കളെ ഒരു സംഘം ആക്രമിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, Top-Headlines, Assault, Attack, Crime, Youths attacked by Gang
  < !- START disable copy paste -->