Join Whatsapp Group. Join now!
Aster MIMS 10/10/2023

വാഹനപരിശോധന നടത്തുകയായിരുന്ന വനിതാ എസ് ഐയോട് മോശമായി പെരുമാറി; 5 യുവാക്കള്‍ അറസ്റ്റില്‍

വാഹനപരിശോധന നടത്തുകയായിരുന്ന വനിതാ എസ് ഐയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. ജിതേഷ് (31), വികേഷ് (27), അസ്റ്റിന്‍ Mangalore, news, Top-Headlines, National, arrest, Police, Crime, Youths arrested for Disturbing police
മംഗളൂരു: (www.kasargodvartha.com 23.10.2018) വാഹനപരിശോധന നടത്തുകയായിരുന്ന വനിതാ എസ് ഐയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അഞ്ച് യുവാക്കള്‍ അറസ്റ്റില്‍. ജിതേഷ് (31), വികേഷ് (27), അസ്റ്റിന്‍ (23), അര്‍വിന്‍ (21), അല്‍ഡ്രിന്‍ (18) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകിട്ട് ബണ്ട്വാള്‍ ബി.സി. റോഡിലെ നാരായണഗുരു സര്‍ക്കിളിലാണ് സംഭവം. ട്രാഫിക് എസ്.ഐ. മഞ്ജുളയോടാണ് കാറിലെത്തിയ സംഘം മോശമായി പെരുമാറിയത്.

സീറ്റ് ബെല്‍റ്റിടാതെ ഓടുകയായിരുന്ന കാര്‍ പോലീസ് തടയുകയായിരുന്നു. ഇതിനിടെയാണ് എസ് ഐയോട് മോശമായി സംസാരിച്ചത്. വനിതാ എസ്.ഐ.യുടെ പരാതിയില്‍ സ്ത്രീകളോട് മോശമായി പെരുമാറല്‍, പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്ത് അറസ്റ്റു ചെയ്തത്.

മാതാപിതാക്കളെ വിളിച്ചുവരുത്തി പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കസ്റ്റഡിയിലെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mangalore, news, Top-Headlines, National, arrest, Police, Crime, Youths arrested for Disturbing police
  < !- START disable copy paste -->