ചെറുവത്തൂര്‍: (www.kasargodvartha.com 16.10.2018) മരപ്പണിക്കാരനായ യുവാവിന് കുത്തേറ്റ് അതീവ ഗുരുതരം. പ്രതിയായ ബന്ധു ഒളിവില്‍ പോയി. പിലിക്കോട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ സുഭാഷി (45)നാണ് കുത്തേറ്റത്. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. മര ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തില്‍ സുഭാഷിന്റെ മാതൃസഹോദരി ഭര്‍ത്താവ് നാരായണന്‍ (65) ആണ് കുത്തിയത്.
റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം രാവിലെ സുഭാഷും നാരായണനും തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിനിടയിലാണ് നാരായണന്‍ സുഭാഷിനെ കുത്തി വീഴ്ത്തിയത്. നാട്ടുകാരും ബന്ധുക്കളും സുഭാഷിനെ ഉടന്‍ തന്നെ ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
യുവാവ് അപകടനില തരണം ചെയ്തിട്ടില്ല. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തിയിരുന്നു. സംഭവം നടന്ന ഉടനെ നാരായണന്‍ ഇവിടെ നിന്നും സ്ഥലം വിട്ടിരുന്നു. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Keywords: Kerala, Cheruvathur, news, Youth, Stabbed, Injured, hospital, Mangalore, Youth stabbed and hospitalized
< !- START disable copy paste -->