Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഫാന്‍സി കടയുടമയായ യുവാവിന് ദാരുണാന്ത്യം; അപകടം വരുത്തിയ ലോറിനിര്‍ത്താതെ പോയി

സ്‌കൂട്ടറില്‍ ലോറിയിടിച്ച് ഷോപ്പിംഗ് മാളിലെ ഫാന്‍സി കടയുടമയായ യുവാവിന് ദാരുണാന്ത്യം. തളങ്കര ഖാസി ലൈനിലെ Accident, Death, Obituary, Thalangara, Kasaragod, News, Top-Headlines, Bike-Accident, Lorry, Youth dies in accident, Lorry Hits Bike
കാസര്‍കോട്: (www.kasargodvartha.com 31.10.2018) സ്‌കൂട്ടറില്‍ ലോറിയിടിച്ച്  ഷോപ്പിംഗ് മാളിലെ ഫാന്‍സി കടയുടമയായ യുവാവിന് ദാരുണാന്ത്യം. തളങ്കര ഖാസി ലൈനിലെ പരേതനായ ഇബ്രാഹിം ഊദ് - ബീവി ദമ്പതികളുടെ മകന്‍ മുജീബ് റഹ്മാന്‍ (42) ആണ് മരിച്ചത്. കാസര്‍കോട് പുതിയ ബസ്റ്റാന്റിഡിന് സമീപത്തെ ബിഗ്ഗ് ബസാര്‍ ഷോപ്പിംഗ് മാളില്‍ ഫാന്‍സി കട നടത്തിവന്നിരുന്നു.

ബുധനാഴ്ച രാത്രി 11 മണിയോടെ കാസര്‍കോട് കറന്തക്കാട് ദേശീയപാതയിലാണ് അപകടം നടന്നത്. യുവാവിനെ ഇടിച്ചു കൊന്ന ലോറിനിര്‍ത്താതെ പോയി. മംഗ്ലൂരു ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് ഇടിച്ചത്. യുവാവിന്റെ തലയിലൂടെ ലോറിയുടെ ചക്രം കയറി ഹെല്‍മെറ്റ് പൊട്ടിയിരുന്നു. യുവാവും സ്‌ക്കൂട്ടറില്‍ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു.

അപകടം വരുത്തിയത് മീന്‍ ലോറിയാണെന്ന് സംശയം ഉണ്ട്. ഒരു ലോറി ചെമ്മനാട് വെച്ച് സംശയത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തടഞ്ഞുവെച്ചിട്ടുണ്ട്. ഭാര്യ: ഫൗസിയ. മക്കള്‍: മുഫീദ്, മുര്‍ഷിദ്, ഫാത്വിമ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Accident, Death, Obituary, Thalangara, Kasaragod, News, Top-Headlines, Bike-Accident, Lorry, Youth dies in accident, Lorry Hits Bike
  < !- START disable copy paste -->