Join Whatsapp Group. Join now!
Aster MIMS 10/10/2023

സ്‌കൂട്ടറില്‍ ജീപ്പിടിച്ച് യുവതിക്ക് ഗുരുതരം; ഭര്‍ത്താവ് നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു; അപകടത്തിന്റെ സി സി ടി വി ദൃശ്യം പുറത്ത്, വീഡിയോ കാണാം

സ്‌കൂട്ടറില്‍ ജീപ്പിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിക്കോകുയായിരുന്ന ഭര്‍ത്താവ് നിസാരപരിക്കുകളോടെ Kanhangad, Accident, Kasaragod, Injured, Scooter, Woman injured in Accident; Watch Video
കാഞ്ഞങ്ങാട്: (www.kasargodvartha.com 20.10.2018) സ്‌കൂട്ടറില്‍ ജീപ്പിടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തില്‍ സ്‌കൂട്ടര്‍ ഓടിക്കോകുയായിരുന്ന ഭര്‍ത്താവ് നിസാരപരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അതിഞ്ഞാലിലെ നൗഷാദിന്റെ ഭാര്യ സഫീറ (26)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം യുവതിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Kanhangad, Accident, Kasaragod, Injured, Scooter, Woman injured in Accident; Watch Video

ശനിയാഴ്ച രാവിലെ 11 മണിയോടെ മാണിക്കോത്ത് വെച്ചാണ് അപകടമുണ്ടായത്. കാഞ്ഞങ്ങാട് ഭാഗത്തു നിന്നും മാണിക്കോത്തേക്ക് വരുന്നതിനിടെ കട്ട് റോഡിലേക്ക് പോകാനായി സ്‌കൂട്ടര്‍ വെട്ടിക്കുന്നതിനിടെ പിറകെ നിന്നും വരികയായിരുന്ന ബൊലേറോ ജീപ്പ് ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തലയിടിച്ചു വീണ സഫീറയെ ഭര്‍ത്താവും ഓടിക്കൂടിയ നാട്ടുകാരും ജീപ്പിലുണ്ടായിരുന്നവരും ചേര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കണ്ണൂര്‍ സ്വദേശികളാണ് അപകടം വരുത്തിയ ജീപ്പിലുണ്ടായിരുന്നതെന്നാണ് വിവരം. അപകടത്തിന്റെ സി സി ടി വി ദൃശ്യം കാസര്‍കോട് വാര്‍ത്തയ്ക്ക് ലഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Accident, Kasaragod, Injured, Scooter, Woman injured in Accident; Watch Video