Join Whatsapp Group. Join now!
Aster MIMS 10/10/2023

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരിയെ കാണാതായി

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരിയെ കാണാതായതായി പരാതി. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം ഫീല്‍ഡ് Woman goes missing; complaint lodged, Cheruvathur, Kasaragod, News, Student.
ചെറുവത്തൂര്‍: (www.kasargodvartha.com 20.10.2018) കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാരിയെ കാണാതായതായി പരാതി. പിലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം ഫീല്‍ഡ് അസിസ്റ്റന്റ് തളിപ്പറമ്പ് കരിമ്പം സ്വദേശിനിയായ ആതിരയെയാ(22)ണ് കാണാതായത്. വെള്ളിയാഴ്ച വൈകീട്ട് ജോലി കഴിഞ്ഞ് രാത്രി ഏറെ വൈകീട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആതിരയുമായി ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫാക്കിയ നിലയിലായിരുന്നു.
Woman goes missing; complaint lodged, Cheruvathur, Kasaragod, News, Student.

കൂടെ ജോലി ചെയ്യുന്നവരോടും ബന്ധുക്കളോടും ഫോണില്‍ ബന്ധപ്പെട്ടുവെങ്കിലും വിവരം ലഭിച്ചില്ല. ശനിയാഴ്ച രാവിലെ ആതിരയുടെ അമ്മ പരാതിയുമായി ചന്തേര പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Woman goes missing; complaint lodged, Cheruvathur, Kasaragod, News, Student.