Join Whatsapp Group. Join now!
Aster MIMS 10/10/2023

അടുപ്പില്‍ മണ്ണെണ്ണ ഒഴിക്കുന്നതിനിടെ തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

അടുപ്പില്‍ മണ്ണെണ്ണ ഒഴിക്കുന്നതിനിടെ തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പയ്യന്നൂര്‍ തായിനേരിയിലെ മുക്രി ഹൗസില്‍ അബ്ദുല്‍ ഫത്താഹിന്റെ ഭാര്യ എം.ടി. Kasaragod, Kerala, news, payyannur, Kannur, fire, Injured, hospital, Top-Headlines, Woman died after burn injury
പയ്യന്നൂര്‍: (www.kasargodvartha.com 25.10.2018) അടുപ്പില്‍ മണ്ണെണ്ണ ഒഴിക്കുന്നതിനിടെ തീപടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പയ്യന്നൂര്‍ തായിനേരിയിലെ മുക്രി ഹൗസില്‍ അബ്ദുല്‍ ഫത്താഹിന്റെ ഭാര്യ എം.ടി.കെ. മഷ്ഹൂദ (27) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനാണ് യുവതിക്ക് പൊള്ളലേറ്റത്.

വീട്ടില്‍ അടുപ്പില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കത്താനായി മണ്ണെണ്ണ ഒഴിക്കുകയായിരുന്നു. ഇതിനിടെയാണ് ദേഹത്തേക്ക് തീപടര്‍ന്നത്. ഗുരുതരമായി പൊള്ളലേറ്റ മഷ്ഹൂദയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ബുധനാഴ്ചയാണ് മരണപ്പെട്ടത്. എം മജീദ് - ആമിന ദമ്പതികളുടെ മകളാണ്.

മക്കള്‍: മന്‍ഹ, സഹദ അസ്മ, ഫാത്വിമ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, payyannur, Kannur, fire, Injured, hospital, Top-Headlines, Woman died after burn injury
  < !- START disable copy paste -->