Join Whatsapp Group. Join now!
Aster MIMS 10/10/2023

കാസര്‍കോട് സി ഐയായി വി വി മനോജ് ചുമതലയേറ്റു; പിന്നാലെ മണല്‍ വേട്ടയും തുടങ്ങി, 12 തോണികള്‍ തകര്‍ത്തു

കാസര്‍കോട് സി ഐയായി വി വി മനോജ് ചുമതലയേറ്റു. ക്രൈംബ്രാഞ്ച് സി ഐയായിരുന്ന മനോജ് സി ഐ അബ്ദുര്‍ റഹീമിന് V V Manoj appointed as Kasaragod CI, Kasaragod, News, CI, Police, Sand mafia, Circle Inspector, CI V.V. Manoj
കാസര്‍കോട്: (www.kasargodvartha.com 03.10.2018) കാസര്‍കോട് സി ഐയായി വി വി മനോജ് ചുമതലയേറ്റു. ക്രൈംബ്രാഞ്ച് സി ഐയായിരുന്ന മനോജ് സി ഐ അബ്ദുര്‍ റഹീമിന് പകരമായാണ് എത്തിയത്. ചുമതലയേറ്റയുടനെ കാസര്‍കോട്ട് മണല്‍ വേട്ടയും അദ്ദേഹം തുടങ്ങി. ചെങ്കള, ചേരൂര്‍, തുരുത്തി, ബേവിഞ്ച എന്നിവിടങ്ങളില്‍ നിന്നായി 12 തോണികള്‍ പിടികൂടി തകര്‍ത്തു. മണല്‍കടത്തു സംഘങ്ങള്‍ക്കെതിരെയും ക്രിമിനലുകള്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് മനോജ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ക്രമസമാധാനപാലനത്തില്‍ യാതൊരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ കുമ്പള സി ഐ ആയിരുന്നപ്പോള്‍ മണല്‍ കടത്ത് സംഘത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മിന്നല്‍ സ്ഥലം മാറ്റം ഉണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: V V Manoj appointed as Kasaragod CI, Kasaragod, News, CI, Police, Sand mafia, Circle Inspector, CI V.V. Manoj