Join Whatsapp Group. Join now!
Aster MIMS 10/10/2023

അര്‍ദ്ധ രാത്രി ചുറ്റിക്കറങ്ങിയ കാറിന്റെ ഉടമസ്ഥന്‍ പോലീസില്‍ ഇനിയും ഹാജരായില്ല

അര്‍ദ്ധരാത്രി ചുറ്റിക്കറങ്ങുന്നുവെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമസ്ഥന്‍ ഇനിയും ഹാജരായില്ലെന്ന് പോലീസ് അറിയിച്ചു. Kasaragod, Kerala, news, Police, Cheruvathur, Investigation, Unknown car's owner not yet been attended
ചെറുവത്തൂര്‍: (www.kasargodvartha.com 10.10.2018) അര്‍ദ്ധരാത്രി ചുറ്റിക്കറങ്ങുന്നുവെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത കര്‍ണാടക രജിസ്‌ട്രേഷനിലുള്ള കാറിന്റെ ഉടമസ്ഥന്‍ ഇനിയും ഹാജരായില്ലെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് ചെറുവത്തൂര്‍ വില്ലേജ് ഓഫീസ് പരിസരത്തെ മില്ലിനു സമീപം വെച്ച് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. പോലീസിന്റെ കണ്ട് ഒരു സംഘം രക്ഷപ്പെടുകയും ചെയ്തിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നും 5 മൊബൈല്‍ ഫോണുകളും മുഷിഞ്ഞ വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു.

കാറില്‍ നിന്ന് കണ്ടെടുത്ത അഞ്ച് മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലീസ് സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി രാത്രിയില്‍ ചുറ്റിക്കറങ്ങിയ കാര്‍ പുലര്‍ച്ചെയോടെ തിരിച്ചുപോവുകയാണ് ചെയ്തിരുന്നത്. സംശയം തോന്നിയ നാട്ടുകാര്‍ വിവരം പോലീസിലറിയിക്കുകയായിരുന്നു. ഒളിഞ്ഞു നിന്ന് സംഘത്തെ വീക്ഷിച്ച പോലീസിനെ കണ്ടതോടെ സംഘം ഓടിരക്ഷപ്പെടുകയായിരുന്നു.

കാറിന്റെ രേഖകള്‍ പരിശോധിച്ചപ്പോള്‍ കര്‍ണാടക സ്വദേശിയുടേതാണ് കാറെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് സ്റ്റേഷനിലേക്ക് എത്താന്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടെങ്കിലും ഇതു വരെയായും കാറിന്റെ ഉടമസ്ഥന്‍ വന്നിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Photo: File


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, Cheruvathur, Investigation, Unknown car's owner not yet been attended
  < !- START disable copy paste -->