Join Whatsapp Group. Join now!
Aster MIMS 10/10/2023

സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍; തിരുവനന്തപുരവും, കോഴിക്കോടും ജേതാക്കള്‍

കാസര്‍കോട് താളിപ്പടുപ്പ് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ മൂന്ന് ദിവസമായി നടന്നു വരുന്ന 23-മത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ Kasaragod, Kerala, news, Top-Headlines, Sports, State Senior Softball Championship; Thiruvananthapuram, Kozhikode winners
കാസര്‍കോട്: (www.kasargodvartha.com 21.10.2018) കാസര്‍കോട് താളിപ്പടുപ്പ് മുനിസിപ്പല്‍ ഗ്രൗണ്ടില്‍ മൂന്ന് ദിവസമായി നടന്നു വരുന്ന 23-മത് സംസ്ഥാന സീനിയര്‍ സോഫ്റ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കോഴിക്കോടും, വനിതാ വിഭാഗത്തില്‍ തിരുവനന്തപുരവും ജേതാക്കളായി. ഫൈനലില്‍ കോഴിക്കോട് മലപ്പുറത്തെ (53) പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. വനിതാ വിഭാഗത്തില്‍ വയനാടിനെ (62) പരാജയപ്പെടുത്തി് തിരുവനന്തപുരവും ജേതാക്കളായി.



തിരുവനന്തപുരത്തെ (21) ന് പരായപ്പെടുത്തി തൃശൂര്‍ പുരുഷ വിഭാഗത്തിലും, പത്തനംതിട്ടയെ (21) ന് പരാജയപ്പെടുത്തി എറുണാകുളം വനിതാ വിഭാഗത്തിലും മൂന്നാമതെത്തി. ജില്ലാ പ്രസിഡണ്ട് സി.എല്‍ ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപന യോഗത്തില്‍ ജില്ലാ സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ മുഖ്യ രക്ഷാധികാരി ഡോ. എം.പി ഷാഫി ഹാജി, ഐവ ഗ്രൂപ്പ് എം.ഡി അഷ്‌റഫ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി അനില്‍ എ ജോണ്‍സണ്‍, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് ടി.എ. ഷാഫി എന്നിവര്‍ സംസാരിച്ചു. സോഫ്റ്റ് ബോള്‍ അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ ഷാഫി എ നെല്ലിക്കുന്ന് സ്വാഗതവും സെക്രട്ടറി കെ എം ബല്ലാള്‍ നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, news, Top-Headlines, Sports, State Senior Softball Championship; Thiruvananthapuram, Kozhikode winners
  < !- START disable copy paste -->