Join Whatsapp Group. Join now!
Aster MIMS 10/10/2023

റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയി

കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനില്‍ വീണ്ടും വാഹന മോഷണം. മടിക്കൈ പെരിയാങ്കോട്ടെ ഉമേശന്റെ കെ എല്‍ 13 ആര്‍ 265 നമ്പര്‍ സ്‌കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. Kasaragod, Kerala, news, Kanhangad, Robbery, Crime, Scooter robbed from Railway Station
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.10.2018) കാഞ്ഞങ്ങാട് റെയില്‍വേസ്റ്റേഷനില്‍ വീണ്ടും വാഹന മോഷണം. മടിക്കൈ പെരിയാങ്കോട്ടെ ഉമേശന്റെ കെ എല്‍ 13 ആര്‍ 265 നമ്പര്‍ സ്‌കൂട്ടറാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. 29 ന് രാവിലെ റെയില്‍വേ സ്റ്റേഷന്‍ പാര്‍ക്കിംഗ് സ്ഥലത്ത് സ്‌കൂട്ടര്‍ വെച്ച് മംഗളൂരുവിലേക്ക് പോയ ഉമേശന്‍ വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് സ്‌കൂട്ടി കാണാതായതായി അറിയുന്നത്.

ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. ഒരു മാസം മുമ്പ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ കെ വി സുകുമാരന്റെ കെ എല്‍ 60 3218 നമ്പര്‍ ബൈക്കും ഇവിടെ നിന്നും കാണാതായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ വാഹന മോഷണം പതിവായിരിക്കുകയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Robbery, Crime, Scooter robbed from Railway Station
  < !- START disable copy paste -->