മലപ്പുറം: (www.kasargodvartha.com 10.10.2018) താനൂര്‍ അഞ്ചുടിയില്‍ മത്സ്യത്തൊഴിലാളിയായ പൗറകത്ത് സവാദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം തുടരുന്നു. സവാദിന്റെ ഭാര്യ സൗജത്തിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതി ബഷീര്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. കൃത്യം നടത്തിയ ശേഷം വിദേശത്തേക്കുകടന്ന് ഒരുമിച്ചു ജീവിക്കാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ സവാദ് കൊലപ്പെട്ടശേഷമേ ഒപ്പംവരുകയുള്ളൂവെന്ന സൗജത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കൊലനടത്തിയതെന്നും ബഷീര്‍ അന്വേഷണ സംഘത്തോടു പറഞ്ഞു.

ഒരു മാസം മുമ്പ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ സൗജത്ത് ശ്രമം നടത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ മണ്ണെണ്ണ കലര്‍ന്നെന്ന് പറഞ്ഞ് സവാദ് ഭക്ഷണം ഉപേക്ഷിച്ചതോടെ പദ്ധതി പാളുകയായിരുന്നു. ഇതോടെ കൊലയ്ക്കുശേഷം ശരീരഭാഗങ്ങള്‍ മുറിച്ച് പെട്ടിയിലാക്കി ഉപേക്ഷിക്കാനും തുടര്‍ന്ന് സവാദിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കാനുമായിരുന്നു നീക്കം.
എന്നാല്‍ കൊലപാതക ശ്രമത്തിനിടെ നിലവിളികേട്ട് സവാദിന്റെ മകള്‍ ഉണര്‍ന്നതോടെ പദ്ധതി പാളുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഡിവൈഎസ്പി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഈ മാസം നാലിനു പുലര്‍ച്ചെയാണ് സവാദ് കൊല്ലപ്പെട്ടത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Murder, Crime, Trending, Malappuram, House-wife, Accuse, Sawad's murder; Master brain is wife's
< !- START disable copy paste -->