തിരൂര്‍: (www.kasargodvartha.com 08.10.2018) താനൂര്‍ അഞ്ചുമുടിയില്‍ പൗറകത്ത് സവാദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭാര്യയുടെ കാമുകന്‍ ബഷീര്‍ ഷാര്‍ജയില്‍ നിന്നും ചെന്നൈ വിമാനത്താവളം വഴി നാട്ടിലെത്തി പോലീസില്‍ കീഴടങ്ങി. അതേസമയം കൊലനടത്താന്‍ വേണ്ടി മംഗളൂരുവില്‍ വിമാനത്താവളമിറങ്ങിയ പ്രതി കാസര്‍കോട്ടു നിന്നും സുഹൃത്തിനെ കൂടെക്കൂട്ടിയ ശേഷമാണ് താനൂരിലെ വീട്ടിലെത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
കൊലപ്പെടുത്താന്‍ ഭാര്യ സൗജത്തും സഹായം നല്‍കിയതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മകള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഓമച്ചപ്പുഴ സ്വദേശി ബഷീര്‍ വീട്ടിനുള്ളില്‍ കടന്നു തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. കേസില്‍ കൂട്ടുപ്രതിയായ കോളജ് വിദ്യാര്‍ത്ഥി സുഫിയാന് കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കില്ലെന്നാണ് പോലീസ് നിഗമനം. മംഗളൂരു വിമാനത്താവളത്തിലിറങ്ങിയ ബഷീര്‍ കാസര്‍കോട്ടുനിന്നും അയല്‍വാസിയായ സുഫിയാനെ കൂടെകൂട്ടുകയായിരുന്നു. താനൂരിലെ കാമുകിയെ കാണാന്‍ വന്നതെന്നാണ് തന്നെ അറിയിച്ചതെന്നും കുറ്റകൃത്യത്തിനുശേഷമുള്ള മടക്കയാത്രയിലാണ് കൊലപാതക വിവരം പറഞ്ഞതെന്നുമാണ് സുഫിയാന്‍ അന്വേഷണ സംഘത്തിനു നല്‍കിയ മൊഴി. ബഷീറിന്റെ നിര്‍ദേശപ്രകാരം സുഫിയാന്‍ കാസര്‍കോട്ട് ഒളിപ്പിച്ച കാര്‍ കഴിഞ്ഞ ദിവസം താനൂര്‍ പൊലീസ് കണ്ടെത്തിയിരുന്നു.
സവാദിന്റെ ഭാര്യ സൗജത്തിനെ സ്വന്തമാക്കുന്നതിനു പുറമേ കൊലപാതകം നടത്താന്‍ ബഷീറിനു മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്. റിമാന്‍ഡിലുള്ള സൗജത്തിനെയും സുഫിയാനെയും അന്വേഷണ സംഘം അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Murder-case, Crime, Trending, Sawad's murder; accused surrendered before police
< !- START disable copy paste -->