Join Whatsapp Group. Join now!
Aster MIMS 10/10/2023

ലോഡ്ജില്‍ തങ്ങി ടി വിയടക്കമുള്ളവ മോഷ്ടിച്ചു കടത്തിക്കൊണ്ടുപോകുന്നത് പതിവാക്കിയ വിരുതന്‍ അറസ്റ്റില്‍

ലോഡ്ജില്‍ തങ്ങി ടി വിയടക്കമുള്ളവ മോഷ്ടിച്ചു കടത്തിക്കൊണ്ടുപോകുന്നത് പതിവാക്കിയ വിരുതനെ പോലീസ് News, Kannur, Top-Headlines, Arrest, Theft, Police, Remand, Court,
കണ്ണൂര്‍:(www.kasargodvartha.com 30/10/2018) ലോഡ്ജില്‍ തങ്ങി ടി വിയടക്കമുള്ളവ മോഷ്ടിച്ചു കടത്തിക്കൊണ്ടുപോകുന്നത് പതിവാക്കിയ വിരുതനെ പോലീസ് അറസ്റ്റു ചെയ്തു. പാലക്കാട് ഒറ്റപ്പാലം സ്വദേശി ശിവകുമാറിനെ (38) യാണ് കണ്ണൂര്‍ ഇരിട്ടി എസ് ഐ പി എ ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

News, Kannur, Top-Headlines, Arrest, Theft, Police, Remand, Court, Robbery in Lodges; accused arrested

കോയമ്പത്തൂരിലെ ലോഡ്ജില്‍ മുറിയെടുത്ത് മോഷണം നടത്തി മുങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്. തുടര്‍ന്ന് ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതോടെ ഇരിട്ടിയിലെ ലോഡ്ജില്‍ നിന്നു ടിവി മോഷ്ടിച്ചതായി സമ്മതിക്കുകയായിരുന്നു. തിരൂര്‍, പൊന്നാനി, പുല്‍പള്ളി എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതി മോഷണം നടത്തിയതായി പോലീസ് പറഞ്ഞു.

മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Keywords: News, Kannur, Top-Headlines, Arrest, Theft, Police, Remand, Court, Robbery in Lodges; accused arrested