Join Whatsapp Group. Join now!
Aster MIMS 10/10/2023

'ഗാന്ധിജിയെ പഠിക്കുകയല്ല, അറിയുകയാണ് വേണ്ടത്'

ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തിക്കൊണ്ട് മാത്രമേ ഒരാള്‍ക്ക് ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ചിന്തകളെയും Prof. N Radhakrishnan remembers Gandhi, Periya, kasaragod, news, Central University
പെരിയ: (www.kasargodvartha.com 05.10.2018) ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തിക്കൊണ്ട് മാത്രമേ ഒരാള്‍ക്ക് ഗാന്ധിജിയെയും അദ്ദേഹത്തിന്റെ ചിന്തകളെയും മനസിലാക്കാന്‍ കഴിയൂ എന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് ചെയര്‍മാന്‍ പ്രൊഫ. എന്‍. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരള കേന്ദ്രസര്‍വ്വകലാശാല ഗാന്ധിയന്‍ പഠനകേന്ദ്രം നടത്തിവരുന്ന ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷത്തോടുനുബന്ധിച്ചുള്ള ദേശീയ ഏകദിന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വ്വകലാശാല പ്രൊ-വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) കെ. ജയപ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സര്‍വ്വകലാശാല രജിസ്ട്രാര്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടികളിലെ വിജയകള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നടത്തി. തുടര്‍ന്ന് ഗാന്ധിജിയും സുസ്ഥിര വികസനവും എന്ന വിഷയത്തില്‍ പ്രൊഫ. ജീവന്‍കുമാറും (കര്‍ണ്ണാടക സ്റ്റേറ്റ് റൂറല്‍ ഡെവലപ്പ്‌മെന്റ് ആന്റ് പഞ്ചായത്തിരാജ് യൂണിവേഴ്‌സിറ്റി), 'ഗാന്ധിജിയുടെ ആഗോളപൈതൃകം' എന്ന വിഷയത്തില്‍ ഗാന്ധിയന്‍ പഠന കേന്ദ്രം മേധാവി പ്രൊഫ. എം.എസ്. ജോണും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഗാന്ധിയന്‍ പഠനകേന്ദ്രം മേധാവി പ്രൊഫ. (ഡോ.) എം.എസ്. ജോണ്‍ സ്വാഗതവും ഡോ. പി. സി. പ്രസന്നകുമാര്‍ നന്ദിയും പറഞ്ഞു.

Prof. N Radhakrishnan remembers Gandhi, Periya, kasaragod, news, Central University, Prof. N Radhakrishnan remembers Gandhi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Prof. N Radhakrishnan remembers Gandhi, Periya, kasaragod, news, Central University.