Join Whatsapp Group. Join now!
Aster MIMS 10/10/2023

വൈദ്യുതി തൂണില്‍ കുരുങ്ങിയ പ്രാവിനെ വൈദ്യുതി ജീവനക്കാരും പോലീസും ചേര്‍ന്ന് രക്ഷിച്ചു

വൈദ്യുതി തൂണില്‍ കാല്‍ കുരുങ്ങിയ പ്രാവിനെ വൈദ്യുതി ജീവനക്കാരും പോലീസും ചേര്‍ന്ന് രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് മുന്നിലെ വൈദ്യുതി തൂണിലെ Kasaragod, Kerala, news, Kanhangad, Police, Electricity, Pigeon trapped in Electric post rescued by Police and Electricity employees
കാഞ്ഞങ്ങാട്: (www.kasargodvartha.com 19.10.2018) വൈദ്യുതി തൂണില്‍ കാല്‍ കുരുങ്ങിയ പ്രാവിനെ വൈദ്യുതി ജീവനക്കാരും പോലീസും ചേര്‍ന്ന് രക്ഷിച്ചു. വെള്ളിയാഴ്ച രാവിലെ കോട്ടച്ചേരി ബസ് സ്റ്റാന്‍ഡിന് മുന്നിലെ വൈദ്യുതി തൂണിലെ വയറുകളിലൊന്നിലാണ് പ്രാവിന്റെ കാല്‍ കുരുങ്ങി മരണവെപ്രാളത്തോടെ പിടഞ്ഞത്. സംഭവം കണ്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു.

പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി ജീവനക്കാര്‍ തൂണില്‍ കയറി കുരുക്ക് നീക്കി പ്രാവിനെ താഴെയെത്തിക്കുകയായിരുന്നു. പ്രാവിന്റെ കാലിന് എവിടെ നിന്നോ ചൂണ്ട കയര്‍ കുരുങ്ങിയിരുന്നു. കാലിന് കുരുങ്ങിയ ചൂണ്ടക്കയറാണ് പ്രാവിനെ കുരുക്കിലാക്കിയത്. താഴെയെത്തിച്ച പ്രാവിന്റെ കാലില്‍ നിന്നും ചൂണ്ടക്കയര്‍ അറുത്തുമാറ്റി പ്രാവിന് ശുശ്രൂഷ നല്‍കിയ ശേഷം പറത്തിവിടുകയായിരുന്നു. ലൈന്‍മാന്‍ ഗിരീഷാണ് തൂണില്‍ കയറി പ്രാവിനെ രക്ഷപ്പെടുത്തി താഴെയെത്തിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Police, Electricity, Pigeon trapped in Electric post rescued by Police and Electricity employees
  < !- START disable copy paste -->