കാസര്‍കോട്: (www.kasargodvartha.com 20.10.2018) എം എല്‍ എയ്ക്കുള്ള ശമ്പളമടക്കം മുഴുവന്‍ ആനുകൂല്യങ്ങളും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് കാരുണ്യത്തിന്റെ കെടാവിളക്കായിരുന്നു. ഒരു മാസം 50,000 ത്തോളം രൂപ ഈയിനത്തില്‍ ലഭിച്ചിരുന്നതായും ഇതെല്ലാം ബാങ്ക് വഴി തന്നെ അശരണര്‍ക്കുള്ള ചികിത്സയ്ക്കായി വിതരണം ചെയ്യുകയാണ് ചെയ്തുവന്നിരുന്നതെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മജീദ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
എം എല്‍ എയായി ഏഴു വര്‍ഷത്തിലധികം സേവനമനുഷ്ടിച്ച അദ്ദേഹം ഇതേവരെ ശമ്പള ഇനത്തിലോ മറ്റു ആനുകൂല്യമായോ ഒരു രൂപ പോലും വ്യക്തിപരമായി കൈപറ്റിയിട്ടില്ല. മണ്ഡലത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പോലെ എം എല്‍ എയുടെ ദുരിതാശ്വാസ നിധിയുണ്ടാക്കിയാണ് സഹായം നല്‍കിവന്നിരുന്നത്. ക്യാന്‍സര്‍ രോഗികള്‍, വൃക്ക രോഗികള്‍ ഉള്‍പെടെ മറ്റ് ഗുരുതരമായ അസുഖങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്നു എം എല്‍ എയില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന സഹായം. എം എല്‍ എയുടെ വ്യക്തിപരമായ സഹായം നല്‍കുമ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നതിനും പി ബി അബ്ദുര്‍ റസാഖ് ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, MLA, Top-Headlines, P.B. Abdul Razak, Story about PB Abdul Razak
< !- START disable copy paste -->