city-gold-ad-for-blogger

കാസര്‍കോട് സ്വദേശി പി മനോജ് കുമാര്‍ ആദായനികുതി അഡീ. ഡയറക്ടര്‍ ജനറല്‍

കാസര്‍കോട്:(www.kasargodvartha.com 26/10/2018) കാസര്‍കോട് നീലേശ്വരം സ്വദേശി പി മനോജ് കുമാറിനെ ആദായനികുതി അഡീ. ഡയറക്ടര്‍ ജനറലായി നിയമിച്ചു. ഡല്‍ഹിയിലെ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ ജോ. സെക്രട്ടറി റാങ്കിലുള്ള തസ്തികയായ അഡീ. ഡയറക്ടറായി കഴിഞ്ഞദിവസമാണ് മനോജ് കുമാര്‍ ചുമതലയേറ്റത്. നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മനോജ് കുമാര്‍ പടന്നക്കാട് നെഹ്‌റു കോളജില്‍ നിന്നും 1995 ല്‍ ഒന്നാം റാങ്കോടെ എം എസ് സി പാസായി.

1998 ല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസില്‍ ജോലിയില്‍ പ്രവേശിച്ചു. കേന്ദ്ര ഗവണ്‍മെന്റില്‍ ആരോഗ്യം, ചെറുകിട വ്യവസായം, സ്റ്റാറ്റിസ്റ്റിക്‌സ്, ആഭ്യന്തരം, ഗ്രാമീണ വികസനം തുടങ്ങിയ വകുപ്പുകളില്‍ മുമ്പ് സേവനം അനുഷ്ടിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഗ്രാമീണ്‍ റോഡ് പദ്ധതിയുടെ (പി എം ജി എസ് വൈ) ഡയറക്ടറായിരിക്കെ അട്ടപ്പാടിയിലെ ആദിവാസി മേഖലകളിലും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയിലും ഉള്‍പെടെ കേരളത്തിലെ 3,500 കിലോമീറ്ററിലധികം റോഡുകള്‍ യാഥാര്‍ത്ഥ്യമാക്കിയിരുന്നു.

കാസര്‍കോട് സ്വദേശി പി മനോജ് കുമാര്‍ ആദായനികുതി അഡീ. ഡയറക്ടര്‍ ജനറല്‍


നീലേശ്വരത്തെ റെയില്‍വേ വികസന കാര്യത്തിലും കേന്ദ്രീയ വിദ്യാലയം അനുവദിക്കുന്ന കാര്യത്തിലും ഇടപെട്ട് നിര്‍ണായക പങ്കു വഹിച്ചിരുന്നു. പരേതരായ കൃഷ്ണന്‍- മാധവി ദമ്പതികളുടെ മകനാണ്. അധ്യാപികയായ സവിതയാണ് ഭാര്യ. മക്കള്‍: മീനാക്ഷി മനോജ്, ദേവ് മനോജ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Top-Headlines, P Manoj Kumar Income tax Additional Director General

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia